Sunday, August 8, 2010

കണ്ണീരും കിനാവും

ഞാന്‍ പഠിച്ചതും ചെയ്യണമെന്നാഗ്രഹിചതും പൊറോട്ട അടിക്കാനായിരുന്നു.
അങ്ങിനെ പൊറോട്ട അടിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ ചായകടക്കാരന്‍ നാണു എന്നെ "ബുക്ക്" ചെയ്തു. നാണുനെ പണ്ടുതൊട്ടെ എനിക്കറിയാം. ഒന്നുമില്ലായ്മയില്‍ നിന്നും പടുത്തുയര്‍ത്തിയതാണീ ചായകട. എന്നെ ബുക്കു ചെയ്യാന്‍ കുട്ടപ്പന്‍ കുറെ പുറകെ നടന്നെങ്കിലും നാണുവിന്റെ ചായ കട എന്റെ ഒരു സ്വപ്നമായിരുന്നു

അങ്ങിനെ പൊറോട്ട അടി ചില്ലറയായും മുഴുവനായും പടിച്ചു ഞാന്‍ നാണുവിന്റെ ചായകടയിലേക്കു വച്ചുപിടിച്ചു.

[
നിങ്ങള്‍ ഒരു സോഫ്റ്റ്‌ വയറന്‍ ആണെങ്കില്‍ , ആണെങ്കില്‍ മാത്രം തുടര്‍ന്നു വായിക്കുക...]

Read more...

Friday, August 6, 2010

മഴ പറയാന്‍ കൊതിച്ചതു....

ഞായറാഴ്ച കനിഞ്ഞരുളിയ സ്വാതന്ത്ര്യത്തിന്റെ തണലില്‍, കാലവര്‍ഷത്തിന്റെ തണുത്ത തലോടലുമേറ്റിരിക്കാന്‍ ഒരു പ്രത്യേക സുഖം. മണ്ണിന്റെ നെറുകയില്‍ ഒന്നു ചുമ്പിക്കുവാന്‍, മണ്ണിന്റെ മാറില്‍ അലിഞ്ഞുചേരാന്‍ മത്സരിച്ചെത്തുന്ന തുള്ളികള്‍ , ഓര്‍മ്മയില്‍ എവിടെയൊ നഷ്ടപെട്ടൊരു ബാല്യമായി മനസ്സിലും പെയ്തുമരുന്നു.
മഴയെ ഞാനെത്രമാത്രം സ്നേഹിച്ചിരുന്നു എന്നു ഞാനിന്നാണോ തിരിച്ചറിയുന്നതു? ക്രെഡിറ്റ് കാര്‍ഡുകളുടെയും ബാങ്ക് ലോണുകളൂടെയും വിശപ്പകറ്റാന്‍‌ , ജീവിതം ഒരു മൗസ് തുമ്പില്‍ കെട്ടിയിട്ടു, ഒരു കീ-ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ സം‌മ്പാതിച്ചു കൂട്ടുന്നതിനിടയില്‍ ഞാനോര്‍ത്തതു ഇല്ലാത്ത ജീവിത നിലവാരത്തെ മാത്രമായിരുന്നില്ലെ? മണ്ണിനെയും മരങ്ങളെയും സ്നേഹിച്ച, ക്റിഷിയെ ആരാധിക്കുകയും വിശ്വസ്സിക്കുകയും ചെയ്ത ഒരു അച്ഛന്റെ മകനാണു ഞാന്‍ .
മഴ ശക്തിപ്രാപിക്കുകയാണു. മണ്ണില്‍ വീണുടയുന്ന പളുങ്കുമണികള്‍ക്കു ഓര്‍മ്മകള്‍ നിറം പകരുന്നു.

Read more...

Monday, June 28, 2010

മൂന്ന് മോവീല്‍ സ്പാംസ്

ഒന്ന്
ഓരോ ചുവടിലും അയാളുടെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു.
കണ്ണുകള്‍ ചുവന്നിരുന്നു, ഒരിറ്റു കണ്ണുന്നീര്‍ അടരാന്‍ മടിച്ചു
നില്‍ക്കുന്നു. എങ്കിലും ഓരോ ചുവടിലും അയാള്‍ നടത്തത്തിന്റെ
വേഗത കൂട്ടികൊണ്ടിരുന്നു. ദൂരെ വീടുകാണാം.

Read more...

Sunday, June 27, 2010

ഓര്‍മകളെ യാത്രയാവട്ടെ?നിറമാര്ന്ന ജീവിത പീലികൊണ്ടെന്നെ നീ- 
തഴുകിയുണര്ത്തി അകന്നുപോയൊ? 
എന്റെ സ്വപ്നങ്ങളില്നിറയുവാനല്ലാതെ,
 എന്തെ നീ എന് ചാരെ വന്നതില്ലാ...

Read more...

Friday, June 25, 2010

MS Paint ഇല്‍ വരച്ചതാ ..... എങ്ങിനെ ഉണ്ട് ???

ഒരു റീ പോസ്റ്റ്‌ .....


പോസ്റ്റിലേക്ക് ഇവിടെ ക്ലിക്കൂ


Read more...

Thursday, June 24, 2010

ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദുരം ....ഞാനും മനുവും മാത്രമാണു റൂമില്ഉള്ളതു. ബാക്കിയുള്ള സഹമുറിയന്മാരില്രണ്ടെണ്ണം നാടുകാണാന്പോയിരിക്കുകയാണു. ഞങ്ങളിവിടെ സാമ്പാറെതാ രസമേതാ എന്നു തിരിച്ചറിയനാവത്ത ഹൈദ്രാബാദി കറികളും മദ്ദാമയുടെ നിറമുള്ള അന്നവുമായി "വട്ടമെട്ടെകാലും മുപ്പത്തെട്ടെകാലും" തിരിയുമ്പോള്ലവന്മാര്അവിടെ പുളിശേരിയും കാളനും ഓലനും ഒക്കെ ആയി തകര്ക്കുകയാവും.

Read more...

Tuesday, June 22, 2010

സരളെ ഐ ലവ് യൂ....

സരളെ, എന്റെ കരളെ..
തരളിതമായ് മൊഴിയൂ...
തളിരിടാത്തതെന്തീ അരളിയി-
നിയും നമ്മുടെ പ്രണയ വല്ലരിപോലെ

Read more...

Sunday, June 20, 2010

ഒരു പാതിരാ കൊലപാതകത്തിന്റെ കഥ..


നട്ടപാതിരക്ക്, മരിക്കാന്പോലും തയ്യാറായി ആക്രമിക്കാന്വന്ന ഒരു കൊടുംഭീകരനെ നാലു ചെറൂപ്പക്കാര്മനസാനിധ്യവും ധൈര്യവും കയ്വിടാതെ എതിര്ത്തു കീഴടക്കിയ വീരസാഹാസ കഥ,,,,
ഇതിലെ കഥയും കഥാപാത്രങ്ങളും Original ആണ്. സാങ്കല്പികമായി തോനുന്നെങ്കില്അതു തികച്ചും എന്റെ കഴിവുകേടാണു.

Read more...

Saturday, June 19, 2010

നീലമൂക്കുത്തി

അമ്മയുടെ ചിതയടങ്ങും മുന്‍പെ തിരിച്ചു മടങ്ങെണ്ടിവന്നു. ബിസിനസ് അല്ലെ... ഒരുപാടു ദിവസം ലീവ് എടുക്കാന്‍ ആവില്ല. തറവാടിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സിന്റെ ഉള്ളിലെവിടെയൊ ഒരു നഷ്ടബോധം. നീലക്കല്‍ മൂക്കുത്തി സമ്മാനിക്കാന്‍ ജോലിതേടിപോയ കുട്ടിശങ്കരന്നെ ഞാനെവിടെയൊ മറന്നുപോയി... ഇന്നു ബാക്കിയുള്ളതീ ശങ്കര്‍ ജീ മത്രം.....


Read more...

Thursday, June 17, 2010

ഓര്‍മ്മകള്‍കെന്തു സുഗന്ധം... എന്നാത്മാവിന്‍ നഷ്ട സുഗന്ധം..ഈ നെടുനീളന്‍ ODC യില്‍ ഞാന്‍ മാത്രമെ ഇപ്പോഴുള്ളു. ഓര്‍മകളോടല്പമെങ്കിലും സ്നേഹം തോനുന്നതിപ്പോഴാണു. പാതിരയായി. എന്റെ പണി ഇനിയും തീര്‍ന്നില്ല. യാന്ത്രികമായി Excellഇല്‍ copy paste ചെയ്തുകൊണ്ടിരുന്നു. ഞാനെന്നൊ മറന്നു പോയെന്നു സ്വയം വിശ്വസ്സിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പഴയ പ്രണയകഥയുടെ ഓളങ്ങളില്‍ തെന്നിനീങ്ങുനെന്റെ മനസ്സ്. വെറും 45 ദിവസം മാത്രം നീണ്ടുനിന്ന ഇന്‍ഫി ട്രെയിനിങ്... ഒരുജന്മം മുഴുവന്‍ ഓര്‍ത്തിരാക്കാന്‍ ഒരുപാടോര്‍മ്മകള്‍.. 

Read more...

Tuesday, June 15, 2010

മുത്തച്ഛന്‍(എ)ന്റെ കണ്ണു തുറന്നു,,,

ക്യുബിക്കിള്‍ എന്ന മഹാലോകത്തു നിന്നും യാത്രയാവുന്നു. മാനേജര്‍ എന്ന അല്‍ഭുത ജീവിയുടെ കയ്യും കാലും പിടിച്ചു ലീവു വാങ്ങി, ഇനി നാട്ടിലേക്കു....


ചെറിയ മഴ പാറ്റുന്നുണ്ടായിരുന്നു. ലാപ്-ടോപ്പ് ബാഗും തലയില്‍ പിടിച്ചു, ഒരു കയ്യില്‍ ഊരിപിടിച്ച ഷൂ മായി ഞാന്‍ പാടവരമ്പിലൂടെ നടന്നു. മഴയുടെ ശക്തി കൂടി വരുന്നുണ്ടു. നടത്തത്തിന്റെ വേകത പരമാവധി ആക്കി.

Read more...

Thursday, April 15, 2010

നീലത്താമര ചുവക്കും നേരം

ഉണ്ടോണ്ടിരുന്ന നായര്‍ക്ക്‌ ഒരു വിളി വന്നു എന്ന് പറഞ്ഞപോലെ, ഈ ചൂടത്ത് ഉറക്കം വരാതെ കിടക്കുമ്പോള്‍ തോനിയ ഒരു തോന്യവസമാണിത് .
ഈ പാട്ട് കണ്ടപ്പോള്‍ തോനിയതാ ഇതൊന്നു വൃത്തികെടാക്കണം എന്ന്.  ഇന്നാ അതിനു സമയോം സന്തര്‍ഭോം ഒത്തുവന്നത്...

പിന്‍മയ്താനം (ബാക്ക് ഗ്രൌണ്ട് ) : നായകന് കാസറ്റ് മാറിപോകുന്നു... :Dഇതുകണ്ടിട്ടു / കേട്ടിട്ട്  എന്നോടു പൊറുക്കാനുള്ള ദയവു കാണിക്കണം...


Read more...

Saturday, February 6, 2010

ഒരു ടെക്കി ജനിക്കുന്നു...

എന്തൊരു ആക്രാന്തമായിരുന്നു "മെക്കാനിക്കല്‍" എന്ന സബജക്റ്റിനോട്. പഠിച്ചു പുറത്തിറങ്ങുന്നതിനു മുന്‍പെ അന്നത്തെ സ്വപ്നം പോലെ അല്ലെങ്കിലും ഒരു സോഫ്റ്റവെയര്‍ കം‌മ്പനിയില്‍ ജോലികിട്ടി.യൊ യൊ...

Read more...

Saturday, January 30, 2010

യാത്രയാവട്ടെ.... (ഒരു കവിത....)


ആരുമല്ലാതീപെരുവഴിയോരത്താ 
രെയൊ തെടിയെത്തിയതല്ലെ നാം 
ചാരെ നീ നിന്നിരുന്നെന്കിലും നിന് 
കൊലിസിന്റെയൊച്ച ഞാന് കേട്ടതില്ല..


Read more...

Saturday, January 16, 2010

ഒരു അവധികാലം

നാട്ടിലെത്തി പത്തുപന്ത്രണ്ടു ദിവസം അടിച്ചു പൊളിചു.

അങ്ങിനെ പറയുന്നതുകൊണ്ടു ദൊഷം ഒന്നുമില്ലെങ്കിലും അതില്‍ ലെവലേശം സത്യമില്ല. അഞ്ചെട്ടു ദിവസം പനിപിടിച്ചു കിടന്നു, പിന്നെ കൂടെ ഉണ്ടായിരുന്ന ഒരുത്തന്‍ ഗള്‍ഫില്‍നിന്നും വന്നതിന്റെ ആഘൊഷം..പൊത്തനും ഞാനും പിന്നെ ഷെയ്ക്കും, ഞങ്ങള്‍ ഓര്‍മ്മവെച്ചകാലം മുതല്‍കെ 'ഫ്രണ്ട്സ്' ആണ്‌. എന്നാണ്‌ ഈ "ഓര്‍മ്മ" വെച്ചതെന്നൊന്നും ചൊതിക്കരുതു. ഞാന്‍ പത്താം ക്ലാസില്‍ രക്ഷപെടാന്‍ നെട്ടൊട്ടം ഓടുന്ന കാലം, ഇവന്മാര്‍ ഒരു കൂസലും ഇല്ലാതെ നടക്കുന്നു... എന്തൊരു ചങ്കൂറ്റം....

Read more...

Thursday, January 14, 2010

Paintil കാട്ടികൂട്ടിയ നേരമ്പോക്കുകള്‍

MS Paint എന്ന ഉരുപടിയില്‍ ഞാന്‍ തീര്‍ത്ത താജ്മഹലുകള്‍ ആണു ഇതെല്ലാം...

Read more...

Wednesday, January 13, 2010

നമസ്കാരം

ഒരു സോഫ്റ്റ്‌ വയറന്‍റെ തോനിയവാസം ഇവിടെ തുടങ്ങുന്നു.......
And here is the rest of it.

Read more...

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.