Saturday, January 16, 2010

ഒരു അവധികാലം

നാട്ടിലെത്തി പത്തുപന്ത്രണ്ടു ദിവസം അടിച്ചു പൊളിചു.

അങ്ങിനെ പറയുന്നതുകൊണ്ടു ദൊഷം ഒന്നുമില്ലെങ്കിലും അതില്‍ ലെവലേശം സത്യമില്ല. അഞ്ചെട്ടു ദിവസം പനിപിടിച്ചു കിടന്നു, പിന്നെ കൂടെ ഉണ്ടായിരുന്ന ഒരുത്തന്‍ ഗള്‍ഫില്‍നിന്നും വന്നതിന്റെ ആഘൊഷം..പൊത്തനും ഞാനും പിന്നെ ഷെയ്ക്കും, ഞങ്ങള്‍ ഓര്‍മ്മവെച്ചകാലം മുതല്‍കെ 'ഫ്രണ്ട്സ്' ആണ്‌. എന്നാണ്‌ ഈ "ഓര്‍മ്മ" വെച്ചതെന്നൊന്നും ചൊതിക്കരുതു. ഞാന്‍ പത്താം ക്ലാസില്‍ രക്ഷപെടാന്‍ നെട്ടൊട്ടം ഓടുന്ന കാലം, ഇവന്മാര്‍ ഒരു കൂസലും ഇല്ലാതെ നടക്കുന്നു... എന്തൊരു ചങ്കൂറ്റം....


മുന്നിലിരുന്ന പ്രകാശിന്റെയും സൈഡില്‍ ഇരുന്ന പ്രമോദിന്റെയും കരുണ്യം കൊണ്ടും എന്റെ ഭാഗ്യം കൊണ്ടും ഞാന്‍ തടിയൂരി...

ലവന്‍ മരുടെ കര്യം അങ്ങിനെ ആയിരുന്നില്ല. ഷെയ്കിനു ഡിസ്റ്റിങ്ഷന്‍, പൊത്തനു വെറും 4 മാര്‍ക്കിനു ഡിസ്റ്റിങഷന്‍ പൊയെങ്കിലും ആളും ഹാപ്പി.

+2 വിന്റെ റിസല്‍റ്റ് വന്നപ്പോഴെക്കും ഒരു വിധം സമ്മാധാനം ആയി. രണ്ടും മാറ്ക്കിന്റെ കാര്യത്തില്‍ എന്റെ അപ്പുറവും ഇപ്പുറവും നിന്നു.

ഇനി ഭാവി എങ്ങൊട്ട് എന്നും നൊക്കി റൊഡ്്സൈഡില്‍ ഇരുന്നകാലം,

എന്റെ സകല ആഡംഭര ജീവിതങ്ങള്‍ക്കും ഒരു ഫുള്‍ സ്റ്റൊപ്ിട്ട് Electronics എന്ന മാമാങ്കം പഠിക്കാന്‍ കൊണ്ടുപൊയാക്കി. ആദ്യം വിചാരിചതു ഹൊസ്റ്റല്‍ ഒക്കെ ആയി അടിച്ചു പൊളിക്കാം എന്നായിരുന്നു. പിന്നീടാണു മനസിലായതു അമ്മാവന്റെ വീട്ടില്‍ ആണ് പൊറുതി ശരിയാക്കിയിരിക്കുന്നതു. വീട്ടില്‍ ഇതിരിയെങ്കിലും പേടിയുണ്ടായിരുന്നത് അങൊരെ ആയിരുന്നു. മൂപ്പിലാന്‍ ആണെങ്കില്‍ വില്ലിനും ഞാണിനും അടുക്കാത്ത സൈസ്.പോത്തന്‍ ഒരുപാടു കൊഴ്സുകള്‍ തപ്പി നടനെങ്കിലും അവസാനം പൊയതു പാലക്കാട് പൊളിടക‌നിക്കില്‍ തചുശാസ്ത്രം പഠിക്കാന്‍. ഒരല്പം അഹങ്കാരതൊടെ അവനെ നൊക്കിയിരുന്ന കാലം. ഷെയ്ക് ഒരു പാടു പ്ലാനിങ്ങില്‍ ആണ്. വെയ്ക്തമായ ഒരു ഭാവി അവനിപ്പൊഴെ കാണുന്നുണ്ടു. "നഴ്‌സിങ്" നൊക്കെ ഇപ്പൊ എന്താ ഡിമാന്റ്...

ലക്ഷങ്ങള്‍ മുടക്കിനഴസിങിനവനും Electronics കചെരിക്കു ഞാനു ചെര്‍നപൊള്‍, പൊത്തന്‍ ദാണ്ടെ പൊകുന്നു സ്തലം അളക്കാന്‍.... ഹും ഞാന്‍ ഇത്രയും അഹങ്കരിച സമയം വെറെ ഉണ്ടായിട്ടില്ല. ഇനിയിപ്പൊ ഉണ്ടാവുമൊ എന്നും ആറിയില്ല.കൊളെജ് എന്ന കൊത്താഴത്തിലെക്കു വളരെ ആകാംക്ഷാപൂര്‍വ്വം ആണു കാലെടെത്തു വച്ചതു. പ്രദീക്ഷകളെല്ലാം അദ്യദിവസം തന്നെ ഫൂസ്‌സ്‌സ്‌സ്‌ശ്.......അന്നു ഞാന്‍ ഒരു വെളുത്ത കാന്‍വാസ്‌ ഷൂ ആണ് ഇട്ടിരുന്നതു. അതവിടെ നിന്നിരുന്ന ഒരുത്തനു ഇഷ്ടപെട്ടില്ല. ലവന്റെ കാലിലൊന്നുമല്ലല്ലൊ? എന്റെ കാലിലല്ലെ?

ഷൊ കാണിക്കാന്‍ പറ്റിയ സമയം ഒന്നുമല്ല. ആരൊഗ്യം കൊണ്ടും "എക്സ്‌പീരിയന്‍സ്" കൊണ്ടും എന്നെക്കാള്‍ മെച്ചപെട്ടു നില്‍കുന്ന ആ കൊപ്പനൊട് ഏറ്റുമുട്ടി വീരചരമമടയാന്‍ ആഗ്രഹമില്ലാതതുകൊണ്ടുമാത്രം ഒന്നും മിണ്ടിയില്ല.

"നീയരടാ... രജനീകാന്തൊ? വെളുത്ത ഷൂ ഒക്കെ ...?"

"നിന്റെപ്പന്റെ കാലിലൊന്നുമല്ലല്ലൊ?" എന്നു ഞാന്‍ ചൊതിച്ചിരുന്നെങ്കില്‍ എന്റെ പെരില്‍ അവിടെ ഒരു ചൊരപുഴ (പുഴക്കു വെണ്ടിയുള്ള ചോര ഞാന്‍ തന്നെ sponsor ചെയ്യും) ഒഴുകും എന്നുറപ്പുള്ളതിനാല്‍ ഞാന്‍ പറഞു,

"മ്‌..അല്ല..."

"നാളെ ഇതിട്ടൊണ്ടു വന്നാല്‍...."

"പൊടാ പൊട്ടാ.. നാളെ എനികു യുണിഫൊം കിട്ടും " {മനസില്‍ പറഞതാണ്‌... എന്റെ ഒരു ധൈര്യമെ...}

"മ്‌...മും.."

കറെ കൂതറകള്‍ (എന്നെനിക്കപ്പൊ തൊനി, പിന്നീട് രണ്ടാം വര്‍ഷം ഞാന്‍ ആ സുഖം മനസിലാക്കിയപ്പൊ, അഭിപ്രായം മാറി)ഇങ്ങനെ വന്നു "ചൊറിഞ്ഞെങ്കിലും" സാക്ഷാല്‍ മഹാത്മാഗാന്ധിയെ മനസില്‍ പ്രതിഷ്ടിച്ചു, നിര്‍വികാരന്നായി നിന്നു...പറയ്യാന്‍ മത്രം സുന്ദരികള്‍ ഇല്ലായിരുന്നെങ്കിലും എന്റെ സ്വഭാവം വച്ചു രണ്ടുമൂന്നെണത്തിനെ ഒക്കെ "നൊക്കി"... എനിക്കു ഉയരം കുറവായതാണു ഇവളുമാര്‍ക്കു പ്രശ്നം. ഹും മനുഷ്യനെ അപമാനിക്കുന്നതിനും ഇല്ലെ ഒരു പരിധി... (ഞാന്‍ വടിയായി അങു ചെല്ലുമ്പൊള്‍ ഉടയതമ്പുരാനൊട് ചൊതികാന്‍ ഉണ്ട്... എന്തു കൊപ്പിനാ എനിക്കിട്ടിങ്ങനെ ഒരു പണി തന്നെ എന്നു...)

രണ്ടുമൂന്നു വട്ടം അപമാനിതനായപ്പൊള്‍ ഈ പണി വെണ്ടാ എന്നു വച്ചു.... അല്ലെലും ഈ പ്രെമം ഔട്ട് ഒഫ് ഫാഷന്‍ ആയി..(അങ്ങിനെ ഞാന്‍ ആശ്വസികട്ടെ)

സധാരണ അങ്ങിനെ ഒന്നിലും ഞാന്‍ പെട്ടന്നു തോല്‍വി സമ്മതികാറില്ലെങ്കിലും ഇക്കാര്യത്തില്‍ ഇങനെ ഒരു തീരുമാനത്തില്‍ എത്താന്‍ ഒരു കാരണം ഉണ്ട്,

ഞാന്‍ അറിയാന്‍ വൈകിയ ഒരു യധാര്‍ത്ത്യം -

പെണ്‍കുട്ടിക്കു ഉയരം കൂടുതല്‍ ആണെങ്കില്‍ അവള്‍ക്കു ഉയരം കൂടിയവനെ തന്നെ വെണം...(ഇതു പിന്നെം മനസിലാക്കാം... പക്ഷെ അടുത്തതു....:-()

അധവാ ഇനി ഉയരം കുറഞ്ഞ ഒരുത്തിയെ നൊക്കാം എന്നുവച്ചാല്‍, അവള്‍ക്കും നമ്മളോന്നും ശരിയാവില്ല... മിനിമം അവളുടെ രണ്ടിരട്ടി എങ്കിലും വെണം... (അഹങ്കാരികള്‍...)

അന്നു ഞാന്‍ ഒരു തീരുമാനം എടുത്തു... സത്യം പറഞാല്‍ അതൊരു തന്ത്രപരമായ നീക്കം ആയിരുന്നു...

ഞാന്‍ കെട്ടുന്നെങ്കില്‍ എന്റെ രണ്ടിരട്ടി ഉയരമുള്ള ഒരെണ്ണത്തിനെ തന്നെ വെണം...

അതിനു കുറെ സമ്പാതിക്കണം.... നല്ലൊരു ജൊലി വെണം, എന്നിട്ടൊരു പാവപ്പെട്ട വീട്ടില്‍, താഴെ ഒരു 3 അനിയത്തിമാര്‍ (തെറ്റിധരിക്കാതിരിക്കാന്‍ അദ്യമെ പറയട്ടെ, കുരെ പ്രാരബ്ധം ഒക്കെ ഉള്ള ആളായിരിക്കണം എന്നെ ഉദ്ദെശിച്ചുള്ളു...).. കെട്ടിച്ചു വിടാന്‍ ഒരു വഴിയുമില്ലാതെ നില്‍കുമ്പൊള്‍, ഞാന്‍ ഫ്രീ ആയി കെട്ടികൊളാം എന്നു പറയും... സമ്പവം ഓക്കെ....എല്ലാം പ്ലാന്‍ മാത്രം... പ്ലാന്‍ നടക്കണമെങ്കില്‍, സമ്പാതിക്കണം, അതിനു ജൊലി വെണം, അതിനു പഠിക്കണം... യൊ!! യൊ!!!

ചങ്കരന്‍ തല്‍ക്കാലം തെങ്ങില്‍ തന്നെ ഇരിക്കട്ടെ...ഇങ്ങനെ അന്തവൂം അതിനൊരു കുന്തവും ഇല്ലാതെ എങ്ങിനെയൊ Electronics എന്ന മാമാങ്കം മുഴുമിച്ചു...അതിനിടായില്‍, ഉയരത്തിന്റെ കാര്യത്തില്‍ ഞാന്‍ പുള്ളിക്കാരനൊടു ഉടക്കിയതു കൊണ്ടാണൊ എന്തൊ....

ദൈവ്വം എന്നെ ഒരു സൊഫ്റ്റ്‌വയറന്‍ ആക്കി...അങ്ങിനെ നാട്ടില്‍ തിരിചെത്തി. പഠിച്ചു കഴിയുന്നതിനു മുന്നെ, മൂന്നു കമ്പനികളില്‍ ജൊലികിട്ടി, അതും അഞ്ചക്ക ശമ്പളം...

"തെണ്ടിതിരിഞു നടന്നുചാലും ചെക്കന്‍ രക്ഷപെട്ടു"

നാട്ടിലൊക്കെ നല്ല പെരു.....

ഇതിനിടക്കു പൊത്തന്റെ തച്ചു ശസ്ത്രം പഠനം കഴിഞ്ഞു ഒരു ചെറിയ ജൊലി പുനെയില്‍ ഒപ്പിചു. ഷെക്ക് ആണെങ്കില്‍ ബാഗ്ലൂരില്‍ ചികില്‍സ പഠിച്ചുകൊണ്ടിരികുന്നു...

കൂട്ടതില്‍ സ്റ്റാര്‍ ഞാന്‍ തന്നെ....

നാട്ടില്‍ നൂറുരൂപ കൊണ്ടു ഒരു മാസം ധൂര്‍ത്തടിക്കുന്ന എനിക്കു കിട്ടാന്‍ പൊകുന്ന ആയിരങ്ങളുടെ വലുപ്പമോര്‍ത്ത് ഞാന്‍ അഹങ്കാര വിലൊചിതനായി, അതിലെറെ മൊഹിതനായി.....

പിന്നീടു ഞാന്‍ നഗ്നവും അര്‍ദ്ധനഗ്നവും ഫുള്‍ ഢ്രസ് ഇട്ടതുമായ സത്യങ്ങളെ മനസില്ലാക്കിയപ്പൊഴെക്കും എല്ലാം കയ്‌വിട്ടുപൊയിരൂന്നു..

മൊത്തമായും ചില്ലറയായും "പിഴിയപ്പെടാന്‍" വിധിക്കപെട്ട ഒരു സൊഫ്റ്റവയറന്‍ ആയി ഹൈദ്രാബാദിന്റെ പ്രാന്തപ്രദെശങ്ങളില്‍ പ്രന്തു പിടിച്ചു നടക്കുന്നതിന്റെ ഇടയില്‍ ആണു വീണു കിട്ടിയ ഈ അവധിക്കാലം. സായിപ്പിനു ക്രിസ്തുമസ് ആഘൊഷം കൂടുതല്‍ ആയ്തുകൊണ്ടു 15 ദിവസം ലീവ് കിട്ടി.ഇതിനിടക്കു പൊത്തന്‍ ഒരു ദുബായ്കാരന്‍ ആയി ലക്ഷങ്ങള്‍ മാസം സമ്പാതിച്ചു തുടങ്ങിയിരുന്നു. ഷെക്കിപ്പൊഴും ചിക്ല്‍സാ രംഗത്തു എങും എത്താത്ത പയറ്റല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.ലോണുകളും ക്രെഡിറ്റ്കാര്‍ഡും കൊണ്ട് അത്താഴം ഒപ്പികുന്ന ഒരു പാവം(പിച്ചക്കാരന്‍ എന്നു പറയാം, എന്നലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല)സൊഫ്റ്റ്‌വയറന്‍ ആയി ഞാന്‍ നാട്ടില്‍ കാലുകുതുമ്പൊള്‍, സ്വന്തമായി പണിതീര്‍ത്ത വീട്ടിലീക്കു ക്ഷണിക്കാന്‍ കാതു നില്‍ക്കുന്നു പൊത്തന്‍. ഹൊ, 23 വയസ്സു തികഞില്ല, നാട്ടുക്കാര്‍ ഇപ്പൊഴെ കല്യാണത്തെ പറ്റി ഒക്കെ സംസാരിക്കുന്നു...

എന്നെ കണ്ട്പൊള്‍ നാട്ടുകാരില്‍ പലര്‍ക്കും സംശയം...

"ഇപൊ സമ്പതിക മന്ദ്യം ഒക്കെ തീര്‍നൊ മൊനെ.."

"ആള്‍ക്കാരെ പിരിചുവിടല്‍ ഒക്കെ ഉണ്ടെന്നു കേട്ടു, നിന്റെ കമ്പനി എങ്ങിനെ?"

"എന്ന പൊകുന്നെ.."

ഞാന്‍ നാട്ടില്‍ നില്‍കൂന്ന ദിവസങ്ങളുടെ എണ്ണം കൂടിവന്നപ്പൊള്‍ പലരും സ്വയം തീരുമാനിച്ചു കഴിഞ്ഞു....

"എന്തൊക്കെയൊ എവിടെയൊക്കെയൊ ചീഞു നറുന്നുണ്ട്"

പനി ആയതുകൊണ്ട് കുറെ ദിവസം പുറത്തിറങ്ങെണ്ടിവന്നില്ല....ഇനിയും നിന്നാല്‍ മാനം കപ്പല്‍ കെറും എന്നു ബൊധ്യമായതൊടെ, എത്രയും പെട്ടന്നു തിരിച്ചു പൊരാന്‍ തീരുമാനിച്ചു. ട്രയിന്‍ ടികറ്റ് ഒന്നും കിട്ടില്ല, തത്കാല്‍ ഒന്നു ട്രയ് ചെയാം! അതിരാവിലെ ഒരു 3.30 നു പൊയി ക്യൂ നിന്നു ഒരു തത്കാല്‍ ടികറ്റ് ഒപ്പിച്ചു, കയ്യില്‍ കിട്ടിയതും എടുത്ത് പറ്റാവുന്ന വെഗത്തില്‍ സ്തലം വിട്ടു....ട്രെയിന്‍ 15 20 നു ആയിരുന്നു. വണ്ടിയൊക്കെ ക്റ്ത്യം സമയത്തു തന്നെ വന്നു. എന്റെ സീറ്റില്‍ അരൊ ഇരിക്കുന്നുണ്ടായിരുന്നു. "ദൈവമെ ഇനിയിപ്പൊ ഇയാള്‍ പണിയാകുമൊ?" എന്നും വിചാരിചു ബാഗും തൂക്കി അയാളെടെ അടുതെത്തി, എന്നെ കണ്ടതും ആ "മാന്യന്‍" സീറ്റ് മാറിതനനു. കയില്‍ ഉണ്ടായിരുന്ന മൊബൈലില്‍ അയാള്‍ ലൗഡ്‌സ്പീക്കറില്‍ പാട്ടു വച്ചു...

"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്തകേള്‍ക്കാനായി.."

Download This

5 comments:

സാംഷ്യ റോഷ്|samshya roge January 25, 2010 at 8:07 AM  

വന്നു, കണ്ടു, (കീഴടക്കിയില്ല, അതിനിത്തിരി പുളിക്കും. :D)
പിന്നെ കമന്റ്സില്‍ ഉള്ള ആ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടേ?

Prasanth.P.Nair January 26, 2010 at 3:02 AM  

അതു സമ്പവിച്ചു കഴിഞ്ഞു മാഷെ.. (വെരിഫികേഷന്‍)....

എറക്കാടൻ / Erakkadan January 27, 2010 at 8:23 PM  

സംഭവം നന്നായി...ഇടക്കുള്ള അക്ഷരത്തെറ്റ് ഒന്ന് നോക്കൂ..അത് ചിലസമയം രസം കളയുന്നു..

ശ്രീ January 27, 2010 at 8:34 PM  

എഴുത്തെല്ലാം രസമായിട്ടുണ്ട്. പക്ഷേ അക്ഷരത്തെറ്റുകള്‍ കാര്യമായി തന്നെ ഉണ്ടല്ലോ.

ഇതാ ഇവിടെ ഒന്നു പോയി നോക്കൂ. ചിലപ്പോള്‍ ഉപകാരപ്പെട്ടേയ്ക്കും.

Prasanth.P.Nair January 30, 2010 at 9:01 AM  

@Erakkadan: companyil internal blog undu, athil post cheythirunnathanu ee postukal ellam
puthuthayi ezhuthumpolnjan theerchayayum aksharathetukal varathe sradhikkam...

@Sree: link pankuvachathinu nanni...
ithellam undakki edukkunathu oru "secured area" yil vachanu (eesoft vayarante panipura oru secured area anu) athukondu avide ulla oru varamozhi editor mathrame upayokikkan patullu...

aksharathetukal... ammaye maranilla..enitum mathrubhashaye..... aavarthikathirkkan sramikam..pakshe urappilla... ethra sariyavum ennu....
(pothuve njan kshamayude karyathil kurachu purakil anu.. athum oru karanamanu...)

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.