Saturday, February 6, 2010

ഒരു ടെക്കി ജനിക്കുന്നു...

എന്തൊരു ആക്രാന്തമായിരുന്നു "മെക്കാനിക്കല്‍" എന്ന സബജക്റ്റിനോട്. പഠിച്ചു പുറത്തിറങ്ങുന്നതിനു മുന്‍പെ അന്നത്തെ സ്വപ്നം പോലെ അല്ലെങ്കിലും ഒരു സോഫ്റ്റവെയര്‍ കം‌മ്പനിയില്‍ ജോലികിട്ടി.യൊ യൊ...

അങ്ങിന ഞാന്‍ ഒരു ജൊലിക്കാരന്‍ ആയി. ബാംഗ്ലൂര്‍ ആണ് യുദ്ധക്കളം. വീട്ടുകാരും നാട്ടുകാരും എല്ലാം കൊട്ടും കുരവയുമായി എന്നെ യാത്രയാക്കി.

അതേ കം‌മ്പനിയില്‍ ജോലി ചെയ്യുന്ന വേറെ നാലു കൂതറകളുടെ ഒപ്പം ഒരു ചെറിയ ഫ്ലാറ്റില്‍ താമസമായി. നാലുകൂതറകളും സന്ധ്യമയങ്ങി കഴിഞാല്‍ ഫ്ലാറ്റ് ആണു. ട്രയിനിങ്ങ് കഴിയുന്നതിനുമുന്‍പെ അവന്മാര്‍ "ടെന്‍ഷന്‍" അനുഭവിച്ചു തുടങ്ങിയത്രെ. അന്നൊക്കെ ഈ പൂക്കുറ്റികളെ എതിര്‍ത്തിരുന്നെങ്കിലും പിന്നീടെപൊഴൊ ഞാനും ഈ "സോമരസ" ശീലം തുടങ്ങി.

സഹപണിക്കാരായ സോഫ്റ്റ്‌വയറന്‍ മാരോട് ഹാപ്പി വീകെന്റ്സ്‌ പറഞ്ഞിറങ്ങുന്ന എന്റെ മനസില്‍ അടുത്ത രണ്ടുദിവസത്തെ പാചകത്തെ പറ്റിയുള്ള ആവലാതിളാണു.

"ഡാ ദരിദ്രവാസി, ചായ ഒന്നു സ്റ്റൗല്‍ വയ്ക്കടാ..." എന്നു പറഞ്ഞാല്‍

ഒന്നാമന്‍: നീ ഒന്നു വയ്കടാ... ഞാന്‍ ഇതിരീം കൂടെ ഒന്നു ഉറങ്ങട്ടെ..

അവന്റെ ഒടുക്കത്തെ ഉറക്കം, ഇന്നലെ രാത്രി കോഴിയെ പൊക്കാന്‍ പോയതാണൊ... എന്തായാലും അവിടെ നിന്നു പിന്നീടു മറുപടിയൊന്നും പ്രതീക്ഷിക്കണ്ട!

രണ്ടാമന്‍: എനിക്കു ചായ വേണ്ട

തീര്‍ന്നല്ലൊ പ്രശ്നം. ചായയോടുള്ള ഇഷ്ടകുറവുകണ്ടല്ല, മടികൊണ്ടാണിങ്ങനെ പറയുന്നതു. ഇവനൊക്കെ ഒരു പെണ്ണു കെട്ടിയാല്‍ ...

മൂന്നാമന്‍: ഞാന്‍ കുളിക്കാണു...

അതെ, എന്തെലും പറഞ്ഞാല്‍ മതി തൊര്‍ത്തും എടുത്തങ്ങൊട്ടു കേറിക്കോളും... വെള്ളതിലാശാന്‍

നാലാമന്‍: ഒരു മിനിട്ട് (അതു ഫോണില്‍ പറയുന്നതാവും), ഡാ ഞാന്‍ കാളിലാ...

അവനെം ആ ഫോണിനെം ഇരട്ട പെറ്റതാണു. അതുകൊണ്ടു പിന്നെ പറഞ്ഞിട്ടു കാര്യമില്ല. വേറെ എവിടെം കണ്ടിട്ടാല്ലാത്തൊരു പ്രേമം. രാത്രി 12 മണിക്കും കേള്‍ക്കാം തലവഴി പുതച്ചു മൂടി, ചുരുണ്ടുകൂടി, ഒരു വണ്ടു മൂളുന്ന പോലെ... ഒരുത്തനുറക്കം കൂടിയിട്ടും പോയി, ഒരുത്തനതില്ലാതെം പോയി.....

ദോശക്കല്ലില്‍ മാവു പരത്തി, സ്റ്റൗല്‍ ചായയും വച്ചു, അന്നത്തെ പാചകം തുടങ്ങി...അദ്യമൊക്കെ സഹജീവിക്കളാണ്, സഹമുറിയന്മാരാണ് എന്ന ഒരു പരിഗണനയുടെ പുറത്ത് 'ഉണ്ടാക്കുമ്പൊള്‍ എല്ലാവര്‍ക്കും ആയി ഉണ്ടാക്കും'. പിന്നീടു ഞാന്‍ ഒരു 'ടിപിക്കല്‍ സോഫ്റ്റ്‌വയറന്‍'ആയി തുടങ്ങിയപ്പൊള്‍ സ്വന്തം കാര്യം നോക്കി തുടങ്ങി. സോഫ്റ്റ്‌വയറന്‍ മാര്‍ക്കിടയില്‍ സഹതാപത്തിനൊന്നും സ്ഥാനമില്ല, ഇന്‍ഡിവിജ്വല്‍സിനാണു പ്രധാന്യം. ആ മണ്ടന്‍ തത്വത്തില്‍ പതുക്കെ ഞാനും വിശ്വസിച്ചു തുടങ്ങി.കാലന്‍ ചക്രം തിരിചുകൊണ്ടിരുന്നു, എന്റെ കയിലെ ചക്രം തികയതെം വന്നു...ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ഡെബിറ്റ് കാര്‍ഡ് ബാലന്‍സിനെ തൊല്പിച്ചു തുടങ്ങിയപ്പോള്‍ കംമ്പനി ചാട്ടത്തെ കുറിചാലോജിച്ചു തുടങ്ങി.ചാത്തനിലും(മോണ്‍സ്റ്റര്‍)ജോലിയിലും(നൗക്രി) ഒക്കെ എന്റെ ജാതകം കുത്തികേറ്റി. അങ്ങിനെ ക്രെഡിറ്റ് കാര്‍ഡിനു മാച്ചു ചെയ്യുന്ന ഒരു ഡെബിറ്റ് കാര്‍ഡ് കണ്ടുപിടിച്ചു.അതിനിടയില്‍ മേല്‍ പറഞ്ഞ നാലമന്‍, അവന്റെ ചെവിയും ജീവിതവും തിന്നുകൊണ്ടിരുന്ന ആ അലവലാതി പെണ്ണു പറ്റിച്ചു പോയി എന്നും പറഞ്ഞു കെട്ടിതൂങ്ങാന്‍ നോക്കി. ഇപ്പൊ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്തയില്‍ വീട്ടുക്കാര്‍ക്കും നാട്ടുക്കാര്‍ക്കും ഒരു ഭാരമായി... ആ മഹതി ആണെങ്കില്‍ ഒരു ബിസിനസ് "മാനിനെ" കെട്ടി സായിപ്പിന്റെ നാട്ടിലേക്കു കടന്നു.വേറെ ഒരു സഹമൂറിയന്‍ ഉള്ള ജൊലീം പോയി തെണ്ടിതിരിഞ്ഞു നടക്കുന്നു (ജോബ് ഹണ്ടിങ്ങില്‍ ആണു).ബാക്കിയുള്ള രണ്ടെണ്ണവും തട്ടിയും മുട്ടിയും പോകുന്നു. ഞാന്‍ "ചാടിയതു" കണ്ടിട്ടു ചാടാന്‍ തയ്യാറെടുക്കുന്നു.കടന്നു പോകുന്ന വര്‍ഷങ്ങള്‍, എന്റെ തലയിലെ മുടികൊഴിചു, വയറിത്തിരി ചാടിച്ചു, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്കു കൂട്ടായി ലൊണുകള്‍ രംഗപ്രവേശം ചെയ്തതോടെ വീണ്ടുമൊരുചാട്ടതോടെ ഞാനെന്റെ ഡെബിറ്റ് കാര്‍ഡിനെ ഊര്‍ജ്ജസ്വലനാക്കി, അതില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയില്ല. സ്വന്തമായെനു പറയാമൊ എന്നറിയില്ല, ഒരു ഫ്ലാറ്റും കാറുമൊക്കെ സ്വന്തമായി. പണ്ടു വീട്ടുടമസ്തനു വാടക കൊടുത്തിരുന്നു. ഇന്നതു ബാങ്കുകള്‍ നേരിട്ടു ശം‌മ്പളത്തില്‍ കയ്യിട്ടു വാരിക്കോളും, അത്രമാത്രം.മലയാളതിനിടക്കു ഇംഗ്ലീഷുകള്‍ പരമാവധി തിരുകി കയറ്റി സംസാരികാര്‍ ആയപ്പൊള്‍ വീട്ടുകാര്‍ പെണ്ണാലോചിച്ചു തുടങ്ങി. അങ്ങിനെ ബാഗ്ലൂരില്‍ ഇതേ തൊഴില്‍ ചെയുന്ന ഒരു വെളുത്ത സുന്ദരിയെ എന്റെ വാമഭാഗത്തു നിര്‍ത്തി വീട്ടുകാര്‍ കടമ നിര്‍‌വഹിച്ചു. ജീവിതം ഒരു ഡോഗി നക്കിയെന്നു ഞാന്‍ പതുക്കെ മനസിലാക്കി തുടങ്ങുന്നെ ഉണ്ടായിരുന്നുള്ളു. കെട്ടുകഴിഞ്ഞതോടെ അടുകളയിലേക്കുള്ള എന്റെ ആക്സസ് ഞാന്‍ സ്വയം റദ്ദ് ചെയ്തു. ജന്മസിദ്ധമായ ആണ്‍കോയ്മ ഞാന്‍ കാണിച്ചു തുടങ്ങി."ചായക്കു എന്തിനാ വെള്ളം തിളപ്പികുന്നെ?" എന്ന ഒരൊറ്റ ചോദ്യം കൊണ്ടവള്‍ അവളുടെ പാചക കലയിലെ പ്രാവീണ്യം തെളിയിച്ചു.ഹോട്ടലുകള്‍ മൂനുനേരവും ഊട്ടിതുടങ്ങിയപ്പൊള്‍, മറുനാടന്‍ വിസ്കികള്‍ സന്തത സഹചാരിയായപ്പോള്‍, ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും ഡോഗി അകത്താക്കിയിരുന്നു.ഒരു "നാടന്‍" എന്റെയുള്ളില്‍ ഒലിഞ്ഞിരുന്നതിനാലാവണം, പബില്‍ പോകുന്ന, വെള്ളമടികുന്ന, ഒരു 10 വയസൂള്ള പെണ്‍കുട്ടിയിടേണ്ട ഡ്രസ്സുകള്‍ ധരിക്കുന്ന, അവളെ എനിക്കു മനസില്ലാക്കാന്‍ കഴിയാതെ പോയതു. എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ "കമോണ്‍ മാന്‍...." എന്നൊരു നീട്ടിപിടിച്ച ഡയലോഗ് ആണു. കാലം എന്റെ ജീവിതം ഒരു കോലത്തിലാക്കിയപ്പൊള്‍, അപ്പൊള്‍ മാത്രമാണു ഞാന്‍ എന്നില്ലെക്കൊന്നു തിരിഞ്ഞു നോക്കിയതു.കൂറെ കൂട്ടുകാരുമായി ആടിച്ചു പോളിച്ചു നടന്നിരുന്ന ഒരു സുവര്‍ണ്ണ കാലം. അന്നു ഞാന്‍ സ്വപ്നം കണ്ടിരുന്നതിതാണൊ? രാത്രികള്‍ ഉറക്കമൊഴിച്ചിരുന്നു പഠിച്ചു ഞാന്‍ നേടിയതിതാണൊ? പിച്ച വെച്ച തറവാടും, കഴിചതിത്രയും പോരാ എന്നു പറഞ്ഞു നിര്‍ഭന്തിച്ചൂട്ടുമായിരുന്ന അമ്മയും, പച്ചപ്പും, കുളിര്‍മയും, ഞാന്‍ ആഘോഷിച്ച ഉല്‍സവങ്ങളും, ഇണങ്ങിയും പിണങ്ങിയും കളിച്ചും കളിപറഞ്ഞും നടന്ന സൗഹ്റ്ദവും, പുഴയും, മണല്‍തീരവും... എല്ലാത്തിനുമപ്പുറം ചിരിക്കാനറിയുന്ന ഒരു മനസും...

ഹാ...

ഈ മനസ്സിനിനിയും ചിരികാനാകുമൊ?? നോക്കട്ടേ....

എതാണാ ബ്ലൊഗ് അഡ്രസ്? ഞാന്‍ ബുക്ക്മാര്‍ക്ക് ചെയ്തിരുന്നല്ലൊ....

7 comments:

റോഷ്|RosH February 6, 2010 at 8:16 AM  

സഖാവെ,
ഈ പിഡിഎഫായി പോസ്റ്റുന്ന പരിപാടി ബോറാണ് കേട്ടാ...
അത് ഡൌണ്‍ലോഡ് ചെയ്തു വായിക്കുക ന്ന്വുച്ചാല്‍ ഇച്ചിരി ബുദ്ധിമുട്ടാണ്.

ശ്രീ (sreyas.in) February 6, 2010 at 10:23 PM  

നേരിട്ട് മലയാളത്തില്‍ ആയിരുന്നു പോസ്റ്റിയതെങ്കില്‍ വായിക്കാന്‍ തോന്നിയേനെ. പി ഡി എഫ് ഒക്കെ മടിയാ...

എനിക്ക് നല്ല പരിച്ചയമുള്ള ഇയര്‍ പ്ലാനര്‍ ആണല്ലോ പ്രൊഫൈല്‍ ചിത്രത്തില്‍ :-)

പ്രശാന്തന്‍ നായര്‍ February 7, 2010 at 10:40 PM  

@Rosh : njan malayalathil postidaam... patiyal innu thanne..

@Sree : nammal ore thoniyalno sanjarikunne enneniku samsayamundu... onnu kaypokkikke....

ശ്രീ (sreyas.in) February 7, 2010 at 10:45 PM  

മൂന്നു വര്‍ഷം മുന്‍പ് വരെ ആ ടൈറ്റാനിക് തോണിയില്‍ ആയിരുന്നു. ഇപ്പോള്‍ സ്വന്തമായി കൊതുമ്പു വള്ളം നടത്തുന്നു. :-)

റോഷ്|RosH February 8, 2010 at 8:05 AM  

എന്തായാലും മുങ്ങാനിരിക്കുന്ന ടൈറ്റാനികില്‍ നിന്നും ചാടിയത് നന്നായി. എങ്ങനെയെങ്കിലും ചാടാനിരിക്കയാണ് നോമും :)

പ്രശാന്തന്‍ നായര്‍ February 8, 2010 at 9:58 PM  

njammaliipo chadunilla.. ethelum oru "Ross"ne kiitumo nu nokkate...

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.