Tuesday, June 15, 2010

മുത്തച്ഛന്‍(എ)ന്റെ കണ്ണു തുറന്നു,,,

ക്യുബിക്കിള്‍ എന്ന മഹാലോകത്തു നിന്നും യാത്രയാവുന്നു. മാനേജര്‍ എന്ന അല്‍ഭുത ജീവിയുടെ കയ്യും കാലും പിടിച്ചു ലീവു വാങ്ങി, ഇനി നാട്ടിലേക്കു....


ചെറിയ മഴ പാറ്റുന്നുണ്ടായിരുന്നു. ലാപ്-ടോപ്പ് ബാഗും തലയില്‍ പിടിച്ചു, ഒരു കയ്യില്‍ ഊരിപിടിച്ച ഷൂ മായി ഞാന്‍ പാടവരമ്പിലൂടെ നടന്നു. മഴയുടെ ശക്തി കൂടി വരുന്നുണ്ടു. നടത്തത്തിന്റെ വേകത പരമാവധി ആക്കി.

വീട്ടിലേക്കു കയറുമ്പോള്‍ മുത്തച്ഛന്‍ പടിമേലെ ഇരിക്കുന്നുണ്ടായിരുന്നു.

"ലതേ, താ കുട്ടന്‍ വന്നു ട്വൊ...."

മുത്തച്ഛന്‍ അമ്മയെ "പിങ്" ചെയ്തു.

ലാപ്-ടോപ്പ് ബാഗും, തോളില്‍ കിടന്ന ട്രാവല്‍ ബാഗും പടിമേല്‍ വച്ചിട്ടു "ട്ടൈ" കൊണ്ടു മുഖവും തലയും തുടച്ചെന്നു വരുത്തി.

വീടിനോടു ചേര്‍ന്നുള്ള ചായ്പ്പില്‍ നിന്നും നായ കുരച്ചു. അവന്റെ കഴുതിലെ ബെല്‍റ്റ് കണ്ടപ്പോഴാണു കഴുത്തില്‍ അപ്പൊഴും അലങ്കാരമായി തൂങ്ങികിടന്നിരുന്ന ഐഡി കാര്‍ഡ് ഓര്‍ത്തത്.

അതൂരി ഒന്നു കുടഞ്ഞു അതും പടിമേലേ വച്ചു.

അപ്പോഴേക്കും അമ്മ ഒരു തോര്‍ത്തുമായി വന്നു. ഫുഡ്‌കോര്‍ട്ടില്‍ എന്തൊ തിരകിലായിരുന്നു ന്നു തൊനുന്നു.

"നല്ലോം തോര്‍ത്തിക്കൊ... ഇനി ഉള്ള ലീവ് പനിപിടിച്ചു കിടക്കണ്ട..."

കുറെനാളത്തെ യുദ്ധത്തിനു ശേഷം കിട്ടിയ ലീവ് ആഘൊഷം അങ്ങിനെ തുടങ്ങി.

....അമ്മയുടെ കയ്‌കൊണ്ടുണ്ടാക്കിയ ഭക്ഷണം, വീട്ടുകാരുടെം നാട്ടുകാരുടെം സ്നേഹാന്വേഷണങ്ങള്‍, യാത്രകള്‍ , സുഹ്രുത്തുക്കള്‍..... എന്റെ ലീവു അങ്ങിനെ തീര്‍ന്നു.....

നാളെ അപ്പൊ യാത്രതിരിക്കും.. ഞാന്‍ ലാപ്-ടോപ് എടുത്തു, പെരുവിരല്‍ വലുപ്പതിലുള്ള പൊര്‍ട്ടബിള്‍ നെറ്റ് ഡ്രൈവ് എടൂത്തു കുത്തി. ടിക്കറ്റ് കണ്‍ഫോം അല്ലെന്നു നോക്കണം, മെയില്‍ ചെക്ക് ചെയണം..

ക്രെഡിറ്റ് കാര്‍ഡ് ബില്ല് വന്നു കിടക്കുന്നു.. ഈ മാസത്തെ മൊത്തം ചിലവു ഇത്തിരി കൂടുതലാ...

ഞാന്‍ കണക്കു കൂട്ടുന്നതു കണ്ടു, മുത്തച്ഛന്‍ എന്റെ അടുത്തു വന്നിരുന്നു. മൂപ്പിലാനു മനയസിലായി സമ്പവം കാശിന്റെ കണക്കാണു എന്നു...

"എന്തിനാടാ ഇങ്ങനെ കണക്കു ക്കൂട്ടി ജീവിക്കുന്നതു..."

ഞാന്‍ മുതച്ഛന്റെ മുഖത്തെക്കൊനു നോക്കി...

"ഇങ്ങനെ കുറെ സമ്പാതിചു കൂട്ടിട്ടൊന്നും ഒരു കര്യൊം ഇല്യ..."

ജീവിതത്തിന്റെ "റൂട്ട് കോസ് അനാലിസിസ് " നടത്തികൊണ്ടിരികുന്ന മുത്തച്ഛനോട് തര്‍ക്കിക്കാന്‍ നിന്നാല്‍ ശരിയവില്ല

മുത്തച്ഛന്‍ പിന്നെയും തുടര്‍ന്നു...

"പത്തു കിട്ടുമ്പോള്‍ നൂറിനു വേണ്ടിയും നൂറു കിട്ടുമ്പോള്‍ ആയിരത്തിനു വേണ്ടിയും ഇങ്ങിനെ പരക്കം പാഞിട്ടെന്താ... അവസാനം നിനക്കും കിട്ടാന്‍ പോകുന്നതു ആറടി മണ്ണല്ലെ..??"

ഞാന്‍ മറുപടി പറഞ്ഞു തുടങ്ങി...

"ഇല്ല്യാ മുത്തച്ഛാ.... ആറടിയുടെ കര്യം മത്രം പറയരുതു..."

"ആതെന്താ... ആറടി മണ്ണ്.. അതാണു എല്ലവര്‍ക്കും അവസാനം കിട്ടുന്നതു... രാവു പകലാക്കി നീ കഷ്ടപെട്ടു കൂട്ടുന്നതൊന്നും നിനക്കു കിട്ടീല്ല... വെറും ആറടി..."

ഞാന്‍ ഇടക്കു കേറി ഇടപെട്ടു...

"ആറടി മണ്ണു പോലും കിട്ടില്യ... മുത്തച്ഛാ....

മുത്തച്ഛനറിയ്യൊ, ഭൂമിയുടെ മൊത്തം കരവിസ്ത്രിതി 488648293960 ചതുരസ്ര അടിയാണു. ഇതില്‍ ഒരു മനുഷ്യനു വേണ്ടതു, 6 അടി നീളവും 3 അടി വീതിയും. അപ്പൊ ഒരാള്‍ക്ക് വേണ്ടത് 18 ചതുരസ്ര അടിയാണു. ഇപ്പൊഴത്തെ ലോകത്തിലെ മരണനിരക്കു 150000 പെര്‍ ഒരു ദിവസം എന്നാണ്. അപ്പൊ ദിവസവും 2700000 അടി മണ്ണു ഒരൊരുത്തര്‍ സ്വന്തമാക്കുന്നു. അപ്പൊ മൊത്തം 180980 ദിവസം കൊണ്ട് ഭൂമി മൊത്തം ഒരൊരുത്തര്‍ സ്വന്തമാക്കി. 180980 എന്നു പറഞ്ഞാ... എകദേശം 500 വര്‍ഷം... ഈ ഭൂമിയില്‍ ജീവനുണ്ടായിട്ടു എകദേശം 3.54 ബില്ല്യണ്‍ വര്‍ഷങ്ങള്‍ ആയി. അതായതു ലക്ഷകണക്കിനു 500 വര്‍ഷങ്ങള്‍ ... നമുക്കു സ്വന്തായിട്ടു ഒന്നുല്യ മുത്തച്ഛാ,...."

ഞാന്‍ വിക്കി പീഡിയയും ഗൂഗുളും ഒക്കെ ഓപ്പണ്‍ ചെയ്തു "ഫീസിബിലിറ്റി സ്റ്റഡി" നടത്തി..

തലപൊക്കി നോക്കുമ്പോള്‍ മുത്തച്ഛന്‍ എന്നെ തന്നെ നോക്കി ഇരിപ്പാണു... അപ്പ്റൈസല്‍ മീറ്റിനു മാനേജറു നോക്കുന്ന പോലെ...

പതുക്കെ എന്റെ കയ്‌പിടിച്ചു, എന്നിട്ടു അവിടെ നിന്നും എഴുനേറ്റു. ഇടനാഴിക കടന്നു...

"ലതെ, നിക്കു കുളിക്കണം, വെള്ളം ചൂടാക്കു...."

അമ്മയെ പിങ്ങി....


4 comments:

കൂതറHashimܓ June 16, 2010 at 1:22 AM  

ഇത്തിരി ഇഷ്ട്ടയി
തുടരുക

ramanika June 18, 2010 at 2:17 AM  
This comment has been removed by the author.
ramanika June 18, 2010 at 2:19 AM  

" ഭൂമിയുടെ മൊത്തം കരവിസ്ത്രിതി 488648293960 ചതുരസ്ര അടിയാണു. ഇതില്‍ ഒരു മനുഷ്യനു വേണ്ടതു, 6 അടി നീളവും 3 അടി വീതിയും. അപ്പൊ ഒരാള്‍ക്ക് വേണ്ടത് 18 ചതുരസ്ര അടിയാണു. ഇപ്പൊഴത്തെ ലോകത്തിലെ മരണനിരക്കു 150000 പെര്‍ ഒരു ദിവസം എന്നാണ്. അപ്പൊ ദിവസവും 2700000 അടി മണ്ണു ഒരൊരുത്തര്‍ സ്വന്തമാക്കുന്നു. അപ്പൊ മൊത്തം 180980 ദിവസം കൊണ്ട് ഭൂമി മൊത്തം ഒരൊരുത്തര്‍ സ്വന്തമാക്കി. 180980 എന്നു പറഞ്ഞാ... എകദേശം 500 വര്‍ഷം... ഈ ഭൂമിയില്‍ ജീവനുണ്ടായിട്ടു എകദേശം 3.54 ബില്ല്യണ്‍ വര്‍ഷങ്ങള്‍ ആയി. അതായതു ലക്ഷകണക്കിനു 500 വര്‍ഷങ്ങള്‍ ... നമുക്കു സ്വന്തായിട്ടു ഒന്നുല്യ ..."
kanakkum postum kidilan

ഒടിയന്‍ June 21, 2010 at 2:37 AM  

muthachchanaayathu kontu ammaye pingi njaayirunnel kuttane nannayittonnu pingiyene :P

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.