Thursday, June 17, 2010

ഓര്‍മ്മകള്‍കെന്തു സുഗന്ധം... എന്നാത്മാവിന്‍ നഷ്ട സുഗന്ധം..ഈ നെടുനീളന്‍ ODC യില്‍ ഞാന്‍ മാത്രമെ ഇപ്പോഴുള്ളു. ഓര്‍മകളോടല്പമെങ്കിലും സ്നേഹം തോനുന്നതിപ്പോഴാണു. പാതിരയായി. എന്റെ പണി ഇനിയും തീര്‍ന്നില്ല. യാന്ത്രികമായി Excellഇല്‍ copy paste ചെയ്തുകൊണ്ടിരുന്നു. ഞാനെന്നൊ മറന്നു പോയെന്നു സ്വയം വിശ്വസ്സിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പഴയ പ്രണയകഥയുടെ ഓളങ്ങളില്‍ തെന്നിനീങ്ങുനെന്റെ മനസ്സ്. വെറും 45 ദിവസം മാത്രം നീണ്ടുനിന്ന ഇന്‍ഫി ട്രെയിനിങ്... ഒരുജന്മം മുഴുവന്‍ ഓര്‍ത്തിരാക്കാന്‍ ഒരുപാടോര്‍മ്മകള്‍.. കയ്‌വിരലുകള്‍ Alt+Tab ലും Ctrl+c ലും Ctrl+v ലും അമര്‍ന്നുകൊണ്ടിരുന്നു. എന്റെ മോണിറ്ററില്‍ ഞാനൊന്നും കാണുന്നില്ല. ഉറക്കം കണ്ണില്‍ ഊഞാലുകെട്ടി, ഓര്‍മ്മകള്‍ അതിലിരുന്നാടുന്നു. എന്തെല്ലാം ഓര്‍മ്മകള്‍... ആ വലത്തെ അറ്റത്തിരിക്കുന്നവനെ തള്ളിതാഴെയിടാന്‍ ഞാനെന്റെ മനസിനോടാറ്റ്നാപിച്ചു. എന്നെ ദു:ഖിപ്പുക്കുന്ന ഓര്‍മ്മകള്‍ അങ്ങിനെ ഇപ്പൊ എന്റെ കണ്ണില്‍ ഊഞ്ഞാല കെട്ടിയാടണ്ട...
ഞാനെന്റെ പ്രണയത്തിലേക്കു പതിയെ മടങ്ങി. ഒരു പൂണ്യമായിരുന്നു അവള്‍. എത്രതീര്‍ഥത്തില്‍ സ്നാനം ചെയ്താലും തീണ്ടാപാടകലെ നില്‍കാനെ എനിക്കാവുമയിരുന്നുള്ളു. എങ്കിലും അവളെ ഞാനൊരുപാടു സ്നേഹിച്ചിരുന്നു. എന്റെ പുറകില്‍, ഇപ്പൊള്‍, ഇവിടെ അവളുണ്ടെന്നൊരു തോനല്‍...ഞാന്‍ തിരിഞ്ഞു നോക്കിയില്ല... അവിടെ അവളുണ്ടെന്നു വെറുതെ വിശ്വസ്സിക്കാന്‍, എന്റെ പുറകില്‍ എന്റെ തൊട്ടടുത്തായി അവള്‍ വന്നിരുന്നുവോ....അവളുടെ നിശ്വാസം എനിക്കു കേള്‍ക്കാം.... തിരിഞ്ഞൊന്നു നോക്കാന്‍, അവളെ ഒരു നോക്കു കാണുവാന്‍ എന്റെ മനസ്സു വല്ലാതെ കൊതിക്കുന്നു.എങ്കിലും അവളെന്റെ തൊട്ടടുത്തുണ്ടെന്നു വിശ്വസ്സിക്കാന്‍ ഞാനിഷ്ടപെട്ടു... തിരിഞ്ഞു നോക്കിയാല്‍..... എല്ലാം ഒരു തോനല്‍ മാത്രമാണെന്നു തിരിച്ചരിഞ്ഞാല്‍... സത്യം അതാണെന്നു തീര്‍ച്ചയായിട്ടും അതല്ലെന്നു വെറുതെ ഞാന്‍ വിശ്വസിച്ചു.
"
ചക്കരെ, ഇനീം തീര്‍ന്നില്ലെ..."ഞാന്‍ തലയാട്ടിയതെയുള്ളൂ. എന്നില്‍ നിന്നുണ്ടാകുന്ന എതു ശബ്ദവും ആ സ്വപ്നത്തില്‍ നിന്നെന്നെയുണര്‍ത്തും.. ഒരു സുഖമുള്ള സാമീപ്യം... ഞാനെത്രന്നാളായ് ആഗ്രഹികുന്നതാണിതു..
"
എന്നെ കുറിച്ചൊരു വിചാരൊം ഇല്ല്യ... ഒന്നുകാണാന്‍ കൂടി വന്നില്ല്യാലൊ..."എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുക്കുന്നതെനിക്കു അറിയാനാവുന്നുണ്ട്... സങ്കടം കൊണ്ടല്ല, സന്തോഷവുമല്ല... മറ്റെന്തോ....തിരിഞ്ഞുനോക്കാതിരിക്കാനാവുന്നില്ല... ഒരു തോനലായെങ്കിലും ആ മുഖമൊന്നു കാണാന്‍ കഴിഞ്ഞെങ്കില്‍....
"
ഇനീം തീര്‍ന്നില്യാചാല്‍ ഞാന്‍ പോവാ ട്ടോ..."ആ ശബ്ദം... ഇനിയും തിരിഞ്ഞുനോക്കാതിരിക്കാന്‍ എനിക്കാവില്ല...എന്റെ കണ്ണുകളെ ഞാന്‍ വിശ്വസിച്ചില്ല എന്നു പറയുന്നില്ല. വിശ്വസിക്കാന്‍ ഞാന്‍ അപ്പൊള്‍ വളെരെ ഇഷ്ടപെട്ടു. എന്റെ സ്വപ്നങ്ങളില്‍ ഒരായിരം പൊന്‍താരകങ്ങള്‍ വിരിയിചൊരാ പുണ്യം, ഇതാ നീലയും ഓറഞ്ചും ചുരുതാറിട്ടു എന്റെ മുന്‍പില്‍...കണ്ണുകള്‍ നിറഞ്ഞതുകൊണ്ടാണൊ... അവളേ വെക്തമായി കാണാനെ പറ്റുന്നില്ല...
"
എന്ത ഇങ്ങിനെ നോകണെ... ശരിക്കും സര്‍പ്രൈസായില്ലെ...."
"
ഇത്രൊക്കെ നേരം വിളിച്ചിട്ടും എന്തെ തിരിഞ്ഞുകൂടി ഒന്നു നോക്കാഞ്ഞെ...."
"
ഏയ്... ഞാനീ പണി ഒന്നു തീര്‍ക്കാനുള്ള......."എന്റെ ഹ്റ്ദയ സ്പന്ദനങ്ങള്‍ എന്റെ ശബ്ദത്തെക്കാള്‍ ഉയര്‍ന്നു കേള്‍ക്കാം...
"
പോടാ.... ഇനി മതി..."
"
എനിക്കു ഷോര്‍ട്ട് ടേം ട്രന്‍സഫര്‍ ആണു, ഇന്നുച്ചക്കു ശേഷം ഇവിടെ എത്തി"എങ്കിലും എനികിതു വിശ്വസിക്കാനെ ആവുന്നില്ല.
"
എന്താ ഇങ്ങനെ ബ്ലിങസ്യാ ആയിട്ടു നോക്കണെ... നീ ഒരിക്കല്‍ കൂടി എന്നെ വിളിച്ചിരുന്നെങ്കില്‍ .... ഇഷ്ടമാണെന്നൊരുവട്ടം കൂടി പറഞ്ഞിരുന്നെങ്കില്‍... ഞാന്‍ എത്ര കാത്തിരുന്നു അതിനായി എന്നറിയ്യൊ..."ഞാന്‍ കേള്‍ക്കുന്നതൊന്നും സത്യമല്ലെന്നെങ്ങിനെ ഞാന്‍ വിശവ്സിക്കും. ഒരു മായയില്‍... ഒരു സ്വപ്നത്തില്‍ ഞാന്‍ എന്നെ തന്നെ വിഡ്ഡീയാക്കുകയ്യാണൊ...
"
എടാ പോട്ടാ.... എനിക്കു നിന്നെ ഇഷ്ടമാണു...., എന്തെങ്കിലും ഒന്നു പറയ്... എന്താ ഇങ്ങനെ നോക്കിയിരിക്കണെ..."ഞാന്‍ മിണ്ടിയില്ല... എനിക്കാവുമായിരുന്നില്ല. ശബ്ധം എവിടെയൊ ഉടക്കിനില്‍ക്കുന്ന പോലെ..അവള്‍ പിന്നെയും തുടര്‍ന്നു...
"
എനിക്കു നാളെ രാവിലെ PM ന്റെ അടുത്തു റിപ്പോര്‍ട്ട് ചയ്യാനുള്ളതാ.. വാ ഇപ്പൊ പോകാം.."
"
ഒന്നിഷ്ടമാണെന്നു പറയ്യാന്‍, നേരിട്ടൊന്നുകാണാന്‍ ഞാന്‍ എത്ര കൊതിച്ചെന്നറിയ്യൊ..." ഞാന്‍ പറയേണ്ട ഡയലോഗ്സ് ദേ അവള്‍ പറയുന്നു... അവളെന്റെ കയ്പിടുച്ചു വലിച്ചു... വാ പോകാം....അനുസരിക്കാനല്ലാതെ എനിക്കൊന്നിനുമാവില്ല... അവളെന്റെ ഹ്റ്ദയത്തിലായിരുന്നെങ്കില്‍ ഞനെന്നെ മറന്നെനെ... എന്റെ ഹ്റ്ദയമെ അവളല്ലെ.... ഞാനെങ്ങനെ അനുസരികാതിരിക്കും...ഞാന്‍ വയ്കുന്നേരം വിഷ്ണുനെ കണ്ടിരുന്നു.. അവനാ പറഞ്ഞെ നീ ഇവിടെയാ എന്നു. അവനെ ഞാന്‍ അന്നു ബാങ്ക്ലൂരു വച്ചു കണ്ടിരുന്നല്ലൊ...അങ്ങിനെ അറിയാം...നിര്‍ത്താതെ സംസാരിചുകൊണ്ടവള്‍ എന്നെയും കൊണ്ടു നടന്നു നീങ്ങി...

"
ക്യുബ്ബിക്കിളില്‍ തന്നെ ആയിരുന്നു..."
"
എന്നാലും എങ്ങിനെ.... എന്താ കാരണം എന്നറിയ്യൊ..."
"
ഇല്ല.., അപ്പോളോ യിലെക്കു കൊണ്ടുപോയിട്ടുണ്ടു... പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാല്‍ അങ്ങിനെ നാട്ടിലെക്കു കൊണ്ടുപോകും"
"
അതാരാ പറഞ്ഞെ..."
"
അവന്റെ പ്രൊജക്റ്റില്‍ ഒരുത്തന്‍ ഉണ്ട്, ഞങ്ങള്‍ ഒരിമിച്ചാ എന്നും സ്ക്വാഷ് കളിക്കാറ്. അവന്‍ പറഞ്ഞതാ.. ആളെ നീ കണ്ടിട്ടുണ്ടാവും... അതികം ഉയരമൊന്നുമില്ല, അത്യാവശ്യംവെളുത്തിട്ടാ... ഇടക്കൊക്കെ കുറെ ചപ്പുചവറു ബ്ലോഗ് എഴുതാറുണ്ടായിരുന്നു.. പിന്നെ ഒന്നും കാണാറില്ല.."
"
ചിലപ്പൊ കണ്ടിട്ടുണ്ടാവും..."
ഞാനിതുവരെ കണ്ടിട്ടില്ലാത്ത രണ്ടു മലയാളികള്‍.. അവരെന്നെ കുറിച്ചാണു പറയുന്നതു. ഞാനെവിടെയും പോയില്ലല്ലൊ... എനികെങ്ങനെ പോകാനാവും.. ഈ ഓര്‍മകളെല്ലാം ഉപേക്ഷിച്ചു...
ജാമ്യം : ഇതുവായിച്ചു നിങ്ങള്‍ക്കും വട്ടായെങ്കില്‍ "സാറി"

8 comments:

റ്റോംസ് കോനുമഠം June 17, 2010 at 11:02 AM  

ഫോണ്ട് ഒന്ന് കൂടെ വലുതാകിയാല്‍ വായന ഏറെ സുഖകരമാകുമായിരുന്നു.

പ്രശാന്തന്‍ നായര്‍ June 17, 2010 at 11:06 AM  

mashe ctrl press cheythu pidichu scroll up cheythal pore....??
karanam eniku ipozhe bayankara valiya fonts aayittaa kanikunne... ineem valuthakiyal full heading size aavum....

deepthi_872000 June 17, 2010 at 11:05 PM  

nee nannavoollaaaaaaaaa....
but good one.. :)

deepthi_872000 June 17, 2010 at 11:05 PM  
This comment has been removed by the author.
കൂതറHashimܓ June 18, 2010 at 2:55 AM  

വായിച്ചില്ലാ
കറുപ്പില്‍ വെളുത്ത അക്ഷരം വായിക്കാന്‍ പ്രയാസാ
അതോണ്ട്....... സോറി

ശ്രീ June 19, 2010 at 1:10 AM  

എഴുത്ത് മോശമില്ല. എന്നാലും കുറച്ചു കൂടി നന്നാക്കാനാകുമായിരുന്നു എന്ന് തോന്നി

പ്രശാന്തന്‍ നായര്‍ June 19, 2010 at 1:45 PM  

ezhuthi thudangiyatalle yullu...
njan pathukke oru "Mahan" aavum.. ;)

Anonymous,  October 4, 2012 at 4:07 AM  

pinneyum sasi

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.