Saturday, June 19, 2010

നീലമൂക്കുത്തി

അമ്മയുടെ ചിതയടങ്ങും മുന്‍പെ തിരിച്ചു മടങ്ങെണ്ടിവന്നു. ബിസിനസ് അല്ലെ... ഒരുപാടു ദിവസം ലീവ് എടുക്കാന്‍ ആവില്ല. തറവാടിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സിന്റെ ഉള്ളിലെവിടെയൊ ഒരു നഷ്ടബോധം. നീലക്കല്‍ മൂക്കുത്തി സമ്മാനിക്കാന്‍ ജോലിതേടിപോയ കുട്ടിശങ്കരന്നെ ഞാനെവിടെയൊ മറന്നുപോയി... ഇന്നു ബാക്കിയുള്ളതീ ശങ്കര്‍ ജീ മത്രം.....രാത്രിയാവാന്‍ കാത്തു നില്‍ക്കുന്ന കരിമ്പനകള്‍, രാത്രിയില്‍ ഇവയൊക്കെ യക്ഷികളാകുമത്രെ... നെരത്തെ ഊണുകഴിച്ചു കിടന്നുറങ്ങാത്ത കുട്ടികളെ ഒക്കെ പിടിച്ചു വിഴുങ്ങും. ഞാന്‍ ഉറങ്ങിയിട്ടുള്ളതൊക്കെ അമ്മയുടെ കഥകള്‍ കേട്ടാണ്. ഉറങ്ങാന്‍ വൈകുമ്പൊള്‍ കരിമ്പനകളെ യക്ഷികളാക്കും....
മനസ്സില്‍ എവിടെനിന്നൊ ഒക്കെ പഴയ കഥകള്‍ പുറത്തെക്കു തലനീട്ടി.
മനക്കല്‍ പണിക്കു പോയാണു അമ്മ എന്നെ പഠിക്കാന്‍ വിട്ടിരുന്നതു. രാവിലെ നാലുമണിക്കുണരും. പ്രാതലും എനിക്കുള്ള ഉച്ചഭക്ഷണവും ഉണ്ടാക്കി മനക്കലേക്കു പോകും. വൈകുന്നേരത്തെക്കുള്ള ഭക്ഷണം അവിടുന്നു കൊണ്ടുവരും.
"മനക്കലെ കുഞ്ഞാത്തോലിനു ശങ്കുനെ എന്തിഷ്ടാന്നറിയ്യോ..."
അവരെന്നെ എന്തിനിഷ്ടപെട്ടിരുന്നു എന്നറിയില്ല. നേരിട്ടു കണ്ടിട്ടുള്ളപോഴൊക്കെ ഞാന്‍ അവരോടു നീരസമെ കാണിച്ചിട്ടുള്ളു. എന്നിട്ടും കുഞ്ഞാത്തൊലെന്നെ ഒരുപാടു ഇഷ്ടപെട്ടിരുന്നു. ഒരു പക്ഷെ അവര്‍ക്കു മക്കള്‍ ഇല്ലാത്തതുകൊണ്ടാവാം...
"ന്നു മധുരിക്കണ ഒന്നുല്യെ?"
"ത് ശരി, കുഞ്ഞാത്തോലിനെ നേരിട്ട് കാണണത് ഇഷ്ടല്ല.. ന്നാ അവരുതരണ മധുരൊക്കെ വേണെനും... കൊതിയാ... "
മച്ചിന്റെ മുകളില്‍ വച്ചിരുന്ന പൊതിയെടുത്തു അമ്മ എന്റെ നേരെ നീട്ടുമ്പോള്‍ അമ്മയുടെ ആ നീലമൂക്കുത്തിക്കു പ്രകാശം ഉള്ളതുപോലെ തോനിയിരുന്നു.
"കണ്ടൊ.. ത് ണക്ക് വേണ്ടി മാത്രായിട്ട് ണ്ടാക്കീതാ... "
"ഉണ്ണിയപ്പം"... ആ മൂക്കുത്തിയുടെ പ്രകാശം എന്റെ മുഖത്തെക്കും പടര്‍ന്നു...
"നാളെ ഇളയമ്പ്രാന്‍ വരുണുണ്ട്... അന്നെ ന്നു കാണണം ന്നു പറഞ്ഞു..."
തമ്പുരാന്‍ എന്നുള്ള ആ വിളി എനികിഷ്ടമല്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ആ തമ്പുരാന്റെ മനസ്സുകൊണ്ടാണ് ഞാന്‍ വളര്‍ന്നതു. അവിടുത്തെ കാരണവരടക്കം പലരും പറഞ്ഞതാണ്‌, അമ്മക്കു വയസ്സായി, ഇനി വെറെ ആരെയെങ്കിലും നോക്കാം വീട്ടിലെ പണിക്കു എന്നൊക്കെ... ഇവിടുത്തെ അവസ്ത മനസ്സിലാക്കൈയിട്ടാണൊ? എന്നോടുള്ള വാത്സല്യം കൊണ്ടു കുഞ്ഞാത്തോലു നിര്‍ബന്തിച്ചതാണൊ.. അറിയില്ല! ഇളമുറത്തമ്പുരാന്‍ ആയിരുന്നു അമ്മയെ അവിടെ തന്നെ നിര്‍ത്താന്‍ നിര്‍ബന്തിച്ചതു. എന്തൊക്കെ ആയാലും ആ തമ്പുരാന്‍ സമ്പ്രദായത്തോട് എന്നിക്കെന്നും വെറുപ്പായിരുന്നു... ഒരു പക്ഷെ ഇല്ലാത്തവനു ഉള്ളവനോടു തോനുന്ന ഒരു അസ്സൂയയാവാം...
"നാളെ നിക്ക് പരീക്ഷണ്ട്... പോവാണ്ടിരിക്കാന്‍ പറ്റില്യാ...."
എന്തെങ്കിലും ഒഴുവു ഞാന്‍ പറയും എന്നമ്മക്കറിയാമായിരുന്നിരിക്കണം, അതിനു ഒരു പ്രതികരണവും ഉണ്ടായില്ല.
ഞായറാഴ്ച ഞാന്‍ വീട്ടിലുള്ളതുകൊണ്ട് അമ്മ നാലുമണി ഒക്കെ ആവുമ്പോഴെക്കും തിരിച്ചെത്തും. എന്നെ വളര്‍ത്താന്‍, സ്നേഹിക്കാന്‍, അതിനുമാത്രമായിട്ടുള്ള ഒരു തപസ്സായിരുന്നു ആ ജീവിതം..

സന്ധ്യയാവുന്നതെ ഉള്ളു. അമ്മയുടെ മടിയില്‍ തല ചായ്ചുകിടുക്കുകയായിരുന്നു. ചക്രവാളത്തിനടുത്തെതതോറും ചുവ്വന്നു വരുന്ന മാനത്തു, വെള്ളിമേഖങ്ങള്‍ കൊലം വരച്ചിട്ടിരുന്നു. അമ്മയുടെ നീലമൂക്കുത്തിക്കു പ്രകാശം ഏറുന്നതായി തോനി.
"തിവെടുന്നാ അമ്മക്കീ നീല മൂക്കുത്തി... ? ആരെങ്കിലും ഇടൊ നീലനെറത്തില്ലൊക്കെള്ളാ മൂക്കുത്തി...?"
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞുവൊ? ആ മുഖമെന്തിനെ വാടിയതു...?
ഇളം കാറ്റില്‍ മുഖത്തെക്കു തെന്നുമാറിയ മുടി മാടി ഒതുക്കി അമ്മ പറഞ്ഞു തുടങ്ങി...
"അന്റെ അച്ഛന്‍ വാങ്ങീതാ... സൊന്തായിട്ടു വാങ്ങിതരാന്‍ ഇതൊക്കെ പറ്റീളൂ.. എനികാദ്യായിട്ടു തന്ന സമ്മാനാ... നിക്കറയ്യൊ, അത്രെംകാലം മുഴൊം സമ്പാദിച്ചതു മൊത്തം ചെലവാക്കീട്ടാ ഇതു വാങ്ങിയെ... തിലെ ഈ നീലകല്ലില്ലെ, അയിന്റെ വെലെത്രെന്നറിയ്യൊ... എണ്ണൂറുറുപ്പിക, ഇപ്പൊ നിക്ക് തിന്റെ വില നീയ്യാ...."
പിന്നെയും സന്ധ്യകള്‍ കടന്നു വന്നു, വെള്ളിമേഖങ്ങള്‍ കോലം വരച്ചു, അമ്മ ഇതെ കഥ പലവുരു പറഞ്ഞു, എന്തൊ, ഒരികലും വിരസത തോനിയിട്ടില്ല....

എന്റെ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഇനിയും പഠനം തുടരാന്‍ ആവില്ലെന്നു ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അമ്മക്കതു ചിന്തിക്കാനാവുന്നതിനുമപ്പുറമായിരുന്നു. മരണകിടക്കയിലും അച്ഛന്‍ ശങ്കിച്ചിരുന്നതെന്റെ ഭാവിയാണത്രെ.. കുറെ പറഞ്ഞതായിരുന്നു അമ്മയോട്, ഇത്രയും കാലം പഠിച്ച പോലെ അല്ല, ഇനി ഒരുപാടു ചിലവൊക്കെ ഉണ്ട് എന്നു...
"ഈ അമ്മൊള്ളെടതോളം കാലം ന്റെ കുട്ടിക്കൊരു കൊറവും ണ്ടാവില്ല...."
കുഞ്ഞാത്തൊലായിരുനു അമ്മക്കു ധൈര്യം കൊടുത്തിരുന്നതു..
"ശങ്കു പ്പൊ ന്റെ കുട്ടിയാ നു നിരീക്കാ,,, ഇതൊക്കെ ഞാന്‍ തന്നെ ചിലവാക്കണ്ടെ? ദൈവം നിക്കങ്ങനെ ഒരു ഭാഗ്യം തന്നില്ല... ശങ്കു നന്നായി പഠിക്കുന്നുണ്ടല്ലൊ.... ലീല ഒന്നൊണ്ടും പേഠിക്കണ്ടാ..."
ഒരു തരത്തില്‍ കുഞ്ഞാത്തോല്‍ എന്നെ SPONSER ചെയ്യായിരുന്നു....
ഒരു തരത്തില്‍ ഞാനെന്റെ പ്രീ-ഡിഗ്രി മുഴുമിപ്പിച്ചു... ഡിഗ്രി ഫൈനല്‍ ഇയര്‍ ആയപ്പൊ ആയിരുന്നു, ഒരു വൈകുന്നേരം അമ്മ നേരത്തെ വന്നു.
"കുഞ്ഞാത്തോലിനു ദീനം കൂടുതലാ... ന്നെ ഒന്നു കാണണം ന്നു പറഞ്ഞു. അത്രേടം വരെ ഒന്നു പോയിട്ടു വരാം.."
എന്തൊ അന്നെനിക്കു എതിര്‍ത്തൊന്നും പറയാന്‍ കഴിഞ്ഞില്ല..
എന്നെ കണ്ടതും ആ കണ്ണുകള്‍ നിറഞ്ഞു. അമ്മയുടെം കണ്ണൂകള്‍ നിറഞ്ഞിരുന്നു...
"ന്റെ കുട്ടി, വ്ടെ വരൂ.... "
അവര്‍ അടുത്തു വിളിച്ചു... അശുദ്ധിയുടെ അളവു പറഞ്ഞു ചാടികടിക്കാന്‍ തമ്പുരാന്മാര്‍ മറന്നിരുന്നു. ഇളയതമ്പുരാന്റെ മടിയില്‍ തലവച്ചിരിക്കുന്ന കുഞ്ഞാത്തോലന്റെ തൊട്ടടുത്തിരുന്നു ഞാന്‍. എന്റെ കയ്യില്‍ മുറുകെ പിടിച്ചു, ഏറെ നേരം എന്നെ നൊക്കി ഇരുന്നു...
വേദന കൂടുതല്‍ ആവുന്നു എന്നു പറഞ്ഞവര്‍ ഇളയ തമ്പുരാനെ നോക്കി.. അവിടെ നിന്നവരെല്ലാം വിങ്ങി പൊട്ടുകയായിരുന്നു...
ഞാന്‍ പതുക്കെ പുറത്തെക്കിറങ്ങി... വീട്ടില്‍ തിരിച്ചെത്തി.. ഈ സ്നേഹസാഗരത്തെ തിരിച്ചറിയാന്‍ ഞാനൊരുപാടു വൈകി.. ആ തിരിച്ചറിവ് ഒരു നോവായിന്നും മനസില്‍ നില്‍ക്കുന്നു...
അന്നു വൈകുന്നേരം ഒരു പാടു വൈകി ആണു അമ്മ വന്നതു. കുഞ്ഞാത്തോലെന്നാ മാലാഖ മറ്റോരുണ്ണിയെ തേടി മറ്റേതൊ ഒരു ലോകത്തെക്കു യാത്രയായി...
ഞാന്‍ കോള്ളിവക്കുന്നതായ്യരുന്നു കുഞ്ഞാത്തോലിനും ഇളയതമ്പുരാനും താല്പര്യം. പക്ഷെ, മറ്റു തമ്പുരാക്കന്‍മാര്‍ക്കതില്‍ താല്പര്യം ഉണ്ടായിരുന്നില്ല..
ഇതൊക്കെ അന്നമ്മ വന്നുപറപറഞ്ഞപ്പോളാണ് ഞാന്‍ അറിഞ്ഞതു.

കുഞ്ഞാത്തോലുപോയപ്പോള്‍ ഇളയതമ്പുരാനും മനയില്‍ നിന്നും പോയി... അമ്മക്കവേണ്ടിവാദിക്കാന്‍ ആരുമുണ്ടായില്ല, മനവാഴുന്ന തമ്പുരാക്കന്‍ മാര്‍ അമ്മയോടിനി വരണമെന്നില്ല എന്നു പറഞ്ഞു...
"അമ്മെന്തിനാ വെഷമിക്കണെ... ദാ ഈ പരീക്ഷെം കൂടി കഴിഞാ ന്റെ പഠിത്തം കഴിഞ്ഞു. പിന്നെന്താ, നിക്കൊരു ജോലിയായാല്‍ അമ്മ്ക്കു വെറുതെ വീട്ടലിരുന്നാ പോരെ..."
ഒരു ആശ്വാസം ആ മുഖതു വിരിയിക്കാന്‍ ഞാനന്നു നന്നെ പാടുപെട്ടു

ഡിഗ്രിയും കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴല്ലെ ഒരു ജോലിയെന്ന സ്വപ്നം ഇനിയും എത്ര വിദൂരത്താണെന്ന യാഥാര്‍ത്ത്യം ഞാന്‍ മനസിലാക്കിയതു. ഒരുപാടു കഷ്ടപെട്ടെങ്കിലും ഒരു ജോലി കിട്ടിയില്ല. അങ്ങിനെ കഷ്ടപെറ്റുമ്പോഴാണു, ഇളയതമ്പുരാന്‍ വീണ്ടും നാട്ടില്‍ തിരിചെത്തുന്നതു. അദ്ദേഹം ഒരു അഡ്രസ്സ് തന്നു. ബാഗ്ലൂര്‍ വന്നു അദ്ദേഹത്തെ കാണാന്‍ പറഞ്ഞു.
പ്രദീക്ഷയുടെ ഒരു നേര്‍ത്ത ഒളിയങ്ങുദൂരെഞാന്‍ കണ്ടു. ബാംഗ്ലൂര്‍ വരെ പോകണം, അതിന്നുള്ള പണം സ്വരൂപിക്കണം. എന്നെ അലട്ടിയിരുന്ന പ്രശ്നം അതായിരുന്നു. അമ്മയോടിക്കാര്യം പറയുന്നതെങ്ങിനെ....
ഞാന്‍ ഇളയതമ്പുരാനെ കണ്ടതും അഡ്രസ്സ് തന്നതുമൊക്കെ പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു
"പോകണം, ഇളയമ്പ്രാനു അന്നെ എന്തിഷ്ടാ... നല്ലതെ വരൂ..."
പിറ്റെ ദിവസം അമ്മ എനിക്കു 1000 രൂപ കൊണ്ടുവന്നു തന്നു... ഞാന്‍ തലയുയര്‍ത്തി നോക്കി...
ആ കാതുകളില്‍ ഒരു കുഞ്ഞുമൊട്ടുപോലെ ഉണ്ടായിരുന്ന ആ സ്വര്‍ണകമ്മലില്ല... തിളങ്ങുന്ന നീലമൂക്കുത്തിയുമില്ല.
കണ്ണുകള്‍തുളുമ്പുവാന്‍ വെമ്പി നില്‍കുന്നു...
എന്റെയും വാക്കുകള്‍ പാതിവഴിയില്‍ ഉടക്കിനിന്നു...
"ന്തിനാ ന്റെ ശങ്കൂ ങ്ങനെ വെഷമിക്കണെ... അമ്മടുണ്ണി ജോലി ഒക്കെകിട്ടീട്ട് അമ്മക്കിതൊക്കെ വാങിതരൂലൊ...."
ഒന്നും നഷ്ടപെട്ടതിന്റെ വേദനയല്ലതു, എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടിമാത്രം...

******************************************************************

അകലെ നിന്നും ബസ്സിന്റെ ഹോണ്‍ മുഴങ്ങുന്നതു കേട്ടു. നടത്തത്തിന്റെ വേഗത കൂടി... മൊഹന്‍ ജിയുമായി നാളെ ഒരു മീറ്റിങ്ങുണ്ട്. അതൊഴിവാക്കാനാവില്ല. നടത്തത്തിനു വെഗത കൂടികൊണ്ടിരുന്നു...
ഒരു കണക്കിനു ബസ് കിട്ടി. ഞാന്‍ ബസ്സിന്റെ പടികള്‍ കേറുമ്പോള്‍ "കിളി" തൂങ്ങിനിന്നു വിസില്‍ അടിച്ചു..


1 comments:

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.