Sunday, June 20, 2010

ഒരു പാതിരാ കൊലപാതകത്തിന്റെ കഥ..


നട്ടപാതിരക്ക്, മരിക്കാന്പോലും തയ്യാറായി ആക്രമിക്കാന്വന്ന ഒരു കൊടുംഭീകരനെ നാലു ചെറൂപ്പക്കാര്മനസാനിധ്യവും ധൈര്യവും കയ്വിടാതെ എതിര്ത്തു കീഴടക്കിയ വീരസാഹാസ കഥ,,,,
ഇതിലെ കഥയും കഥാപാത്രങ്ങളും Original ആണ്. സാങ്കല്പികമായി തോനുന്നെങ്കില്അതു തികച്ചും എന്റെ കഴിവുകേടാണു.

ഞാനും ബാബയും കിടക്കുന്ന റൂമിലെ ഫാന്അതിന്റെ താരാട്ടു തുടര്ന്നുകൊണ്ടെ ഇരുന്നു...
ജാംബവാനു സ്ത്രീധനമായി കിട്ടിയതാണു ഫാന്. അന്നുതൊട്ടു പരമ്പരകളായി വീടിന്റെ ഉടമസ്തന് ഫാന്ആണു ഉപയൊഗിക്കുനതു. വീട്ടുടമസ്തനെ ഞങ്ങള്"കുട്ടിമാമ" എന്നു വിളിക്കും.(കുട്ടിമാമയെം ഡോള്ബി അമ്മായിയെം ആരും മറന്നു കാണില്ല എന്നു വിചാരിക്കുന്നു.അരിശുമൂട്ടില്അപ്പുകുട്ടന്റെം തയ്പറമ്പില്അശോകന്റെയും സ്വന്തം കുട്ടിമാമ.. കുട്ടിമാമയുടെം കഥ ഏകദേശം അതുപോലൊക്കെ തന്നെയാണു. നാട്ടില്നിന്നും ഒരു ജോലിതേടി ഹൈദ്രാബാദില്എത്തിയ കുട്ടിമാമ ഇവിടെ വചു ധാവണി ഉടുത്തു നടന്നിരുന്ന ഡൊള്ബ്ബി അമ്മായിയെ വളചെടുത്തു കല്യാണം കഴിച്ചതാണു). കുട്ടിമാമക്കു സ്വന്തമായൊരു ഫാന്സ്ത്രീധനം കിട്ടിയപ്പൊ ഫാന്വാടകക്കാരായ ഞങ്ങള്ക്കു തന്നു...അന്നുമുതലിന്നോളം ഒരു രാത്രിപോലും മുടങ്ങാതെ ഞങ്ങളെ താരാട്ടു പാടിയുറക്കുന്നതു മറ്റാരുമായിരുന്നില്ല...
ക്രോം ക്രോം ക്രോം ...... ക്രോം ക്രോം ക്രോം....... ക്രോം ക്രോം ക്രോം.....
ഉറക്കത്തിന്റെ പാരമ്യതയിലെത്തിയതിനാല് പോഡിന്റെ ഹെഡ്സെറ്റ് ചെവിയില്നിന്നും മാറിപോയിരുന്നു. എന്റെ സ്വപ്നത്തില്ഞാന്ഇന്ത്യയുടെ പ്രധാനമന്ത്രി ആയി തെരെഞ്ഞെടുക്കപെട്ട സമയം. വകുപ്പുകള്വിഭചിച്ചുകൊണ്ടിരിക്കുന്ന തിരക്കിലാണു ഞാന്. എന്റെ മുന്നിലിരുന്ന "ക്രീം മന്ത്രിസഭയെ" ഞാന്അവിടെ കൂടിയിരുന്ന ആളുകളുടേ എണ്ണമനുസരിച്ചു തുല്യമായി മുറിചെടുത്തു കൊടുക്കുകയാണു. ആക്രാന്തം മൂത്തവര്ആദ്യം വന്നു ക്രീം ഒക്കെ ഉള്ള ഭാഗം ഏടുത്തുപോയി. പലരും രണ്ടും മൂന്നും "പീസ്" എടുത്തതുകൊണ്ട് അവസാനം എടുക്കാന്വന്ന പല സാധുക്കള്ക്കും ഒന്നും കിട്ടിയില്ല. പിന്നെ ഒരു "പ്ലം മന്ത്രിസഭ" വരുത്തി അവരെയും ശാന്തരാക്കുമ്പോഴാണു ഒരു അലര്ച്ചകേള്ക്കുന്നതു. എന്റെ ഇടതും വലതുംനിന്നിരുന്ന കരിമ്പൂചകള്വാലുയര്ത്തി സജ്ജരായി നിന്നു. എന്തായിരുന്നു അലര്ച്ച.
ബാബ ലൈറ്റ് ഇട്ടപോള്ഞാന്ഉണര്ന്നു. അവന്റെ മുഖം ആകെ പേടിചരണ്ട സിംഹത്തെ പോലെ ഇരുന്നു (സിംഹത്തില്കുറഞ്ഞ ഒരു ജീവിയുമായി അവനെ ഉപമിചതു അവനെങ്ങാനും കണ്ടാല്എന്റെ പണി തീരും). ഇനി മന്ത്രിസഭയിലിരുന്നു ഞാനെങ്ങാനും വല്ല ഒച്ചയും ഉണ്ടാക്കിയൊ....???
"
ഒരെലി വന്നന്നെ മാന്തി"അവനിതു പറയുമ്പോള്ഞാനാകെ ആശയകുഴപ്പത്തിലായിരുന്നു. ചിരിക്കണോ... എലിയെ തപ്പണോ.... അവനെന്തെങ്കിലും പറ്റിയൊ എന്നു നൊക്കണൊ... അതൊ എന്റെ മന്ത്രി സഭ.....
അടുത്ത റൂമില്നിന്നും ചാത്തനും മൂസയും വന്നപ്പോഴാണു ഞാനെന്റെ മന്ത്രിസഭയില്കേട്ട അലര്ച്ച ബാബയുടെതായിരുന്നു എന്നു മനസിലാക്കിയതു. അത്രപെട്ടന്നൊന്നും അവര്ഉറക്കമുണരില്ല. അപ്പൊ അത്രക്കു ഭീകരമായിരുന്നിരിക്കണം "എലിമാന്തിയതിന്റെ" പ്രതികരണം.
"
ശരിക്കും എലി മാന്തിയതാണൊ... നീ സ്വപ്നം കണ്ടതാവും..."എന്റെ ലോചിക്ക് അവിടെ വര്ക്കവുട്ടായില്ല. തെളിവുണ്ടു. എലിമാന്തിയ പാടുണ്ട്.എന്റെ ടൊര്ച്ചും എടുത്തു ബാബ അവിടെ ഉണ്ടായിരുന്ന പെട്ടിയുടെ ഒക്കെ അടിയിലും ബാഗിന്റെ സൈഡിലും ഒക്കെ നോക്കി. ഞാനും ചേര്ന്നു തിരച്ചിലില്. മൂസയും ചാത്തനും സജീവമായി തന്നെ ഉണ്ട് തിരച്ചിലില്.
"
ഹും കണ്ടു.... ദാ ഇവിടെ ഉണ്ടു" ഞാന്തന്നെ നായകന്
മൂസയുടെ പെട്ടിയുടെ അടിയില്ഒളിച്ചിരിക്കാണു, സായിപ്പിന്റെ നിറവും ഒരു "അടക്ക" യോളം വലുപ്പവുമുള്ള ഭീകരന്.
"
നിക്ക്, ഞാന്വടി എടുത്തുവരാം ..." ബാബയുടെ ഊഴമായിരുന്നു അതു.ബാബ ഒരു കയില്സ്വഭാവവും മറ്റെ കയില്ഒരു വടിയുമായി വന്നു. വടി എന്നിക്കു തന്നിട്ടു ടൊര്ച്ചു ചാത്തന്റെ കയില്കൊടുക്കാന്നോക്കുമ്പോഴാണു, അപ്പൊള്മാത്രമാണതു ശ്രദ്ധിച്ചതു... ഒരു സ്പൈഡര്മാന്കണക്കെ ഉയരമുള്ള ജനാല കമ്പികളില്തൂങ്ങി കിടക്കുന്നു.. ഒരു 70mm പുഞ്ചിരിയോടെ...മൂസ കുറെ കളിയാക്കി ചിരിച്ചു. ഞാനും ഒട്ടും പുറകിലല്ലായിരുന്നു.ബാബതന്നെ ടോര്ച്ചു പിടിച്ചു, കയിലെ അവന്റെ സ്വഭാവം ഉയര്ത്തി പിടിച്ചു റെഡിയായി നിന്നു. ഞാന് കൊടും ഭീകരന്ഒളിച്ചിരിക്കുന്ന മൂസയുടെ പെട്ടി പൊക്കിയതും എലി ഒരൊറ്റ ഓട്ടം... അപ്പൊഴവിടെ സമ്പവിചതെന്തൊക്കെ...ഒരു കയ്കൊണ്ടു പെട്ടി പൊക്കുന്നതിനാല്എനിക്കാ ഭീകരനെ അടിക്കാനായില്ല. പക്ഷെ ബാബക്കു ഉന്നം തെറ്റിയില്ല. മുഴുവന്ശക്തിയുമെടുത്തു, ഉറങ്ങുമ്പോള്ആക്രമിച്ചതിന്റെ ദേഷ്യവും പകയുമെടുത്തു, ആഞ്ഞൊന്നു വീശി...തെറ്റിയില്ല, പെട്ടി പിടിച്ചുനിന്ന എന്റെ കാലിനിട്ടുതന്നെ കിട്ടി. അവന്റെ സ്വഭാവം ഇത്രക്കു കഠിനമാണെന്നും അന്നാണു ഞാന്മനസിലാക്കിയതു.എലി തൊട്ടപ്പുറത്തെ ബാഗിന്റെ പുറകില്പുതിയൊരു ഒളിതാവളം കണ്ടുപിടിച്ചു. ചാത്തന് കഴ്ചകളൊക്കെ കണ്ടു ഒടുക്കത്തെ ചിരിയിലാണു. എന്നിട്ടും ജനാലക്കലെ പിടി വിട്ടില്ല... ഇതിനിടയില്മൂസ റാക്കിന്റെ മുക്കളില്എങ്ങിനെ എത്തിയെന്നു ആര്ക്കുമറിയില്ല.. ഭീകരനെ കാണുന്നതിനുമുന്നെ ചാത്തന്സ്പൈഡര്മാനായെങ്കില്മൂസ ഭീകരന്റെ ഓട്ടം കണ്ടു ഒരു ബാറ്റ്മാനായി.ഇത്രയെളുപ്പം റാക്കിന്റെ മുക്കളില്ഒരിക്കല്കൂടി കേറാന്പറ്റുമൊ എന്നറിയില്ല...
ഇത്രയും ധൈര്യശാലികളായ രണ്ടുപേര്ഒപ്പമുള്ളപ്പോള്ഞങ്ങളെന്തിനു പേടിക്കണം. ഞാന്ബാഗും പൊക്കിയെടുത്തു, അടിവരുന്നതിനുമുന്പെ മാറി. ഒരു പരീക്ഷണം കൂടിവയ്യ....
ഒന്ന്... രണ്ട്... മൂന്ന്... നാല്.... ഇതൊക്കെ മിസ്സ് ആയ അടികളാണെങ്കിലും.. അഞ്ചാമതൊന്നില്അവന്വീണു... ഭീകരന്...
ഭീകരനെ പൊക്കിയെടുത്തു പുറത്തുകൊണ്ടുപോയി യഥാവിധി കര്മ്മങ്ങള്ഒക്കെ ചെയ്തു മറവു ചെയ്തു.
"
മരിക്കുന്നതുവരെ ഇവന്നമ്മുടെ ശത്രു ആയിരുന്നു. മരിചു കഴിഞാല്ഇവന്അവരുടെ (എലിവര്ഗ്ഗത്തിന്റെ) ഹീറോയാണു.." മേജര്മഹാദേവന്റെ ഡയലോഗിനു ഒരു കടപാടും...തിരിച്ചുവന്നപ്പോഴെക്കും ബാറ്റ്മാനും സ്പൈഡര്മാനും നിലത്തു തിരിച്ചെത്തിയിരുന്നു.ബാബ എലിമാന്തിയ പുറം തടവികൊണ്ടു പറഞ്ഞു.
"
ഓരോ മാരണങ്ങള്...."ഞാനെന്റെ കാലിലേക്കു നോക്കി.... ചുവന്നിരിക്കുന്നു... ചെറുതല്ലാത്ത വേദനയും..
ജാമ്യം: കൊലപാതകം എന്നൊക്കെ പറഞ്ഞു ഇത്രെം കൂതറയായ ഒരു സാധനം വായിച്ച്, മുന്നില്കിട്ടിയാല്അടിച്ചു പപ്പടമാക്കണം എന്നാഗ്രഹിക്കുന്നവരോടെനിക്കൊന്നെ പറയാനുള്ളു.... "സാറി"


4 comments:

കൂതറHashimܓ June 20, 2010 at 8:23 PM  

സോറി...
കറുപ്പില്‍ വെളുത്ത അക്ഷരം കണ്ണിന് പ്രയാസാ
അതോണ്ട് വായിച്ചില്ലാ

Muhammed Shan June 20, 2010 at 11:41 PM  

ഹാഷിം പറഞ്ഞതിനോട് യോജിക്കുന്നു..

ഞാനും വായിച്ചില്ല

jayanEvoor June 24, 2010 at 6:50 PM  

സോഫ്റ്റ് വയറാ....
യു റോക്ക്!

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.