Tuesday, June 22, 2010

സരളെ ഐ ലവ് യൂ....

സരളെ, എന്റെ കരളെ..
തരളിതമായ് മൊഴിയൂ...
തളിരിടാത്തതെന്തീ അരളിയി-
നിയും നമ്മുടെ പ്രണയ വല്ലരിപോലെ
ഉരുളുവാന്‍ മടിയെങ്കിലും,
സരളെ, ഉരുളുന്നൊരായിരം-
ശയനങ്ങളീയുരുളന്‍ കല്ലുപതി-
ച്ചൊരീ കാവിനു ചുറ്റും..

വരമരുളുവാന്‍ നിന്‍ കരളലിയുവാ-
നെന്‍ കരള്‍നിറയുവാനെ
ത്രയുരുളികളീ നടക്കല്‍
കാണിക്ക വചുവെന്റെ സരളെ.,

ഈ വരളുന്ന മുരളിയില്‍
തളിരായി വളരുന്ന,
അരുളാര്‍ന്ന ഗാനമല്ലെ -
നീയെന്റെ കരളേ...

അരുളുവാന്‍ മടിയിനിയുമെന്തെ
നിന്‍ തരളിതമാം പ്രണയം.
കോരിതരിച്ചിടട്ടെയീസരളനും
പൂത്തുലഞ്ഞിടട്ടെയെന്റെ യരളിയും
 
ഒരു വാലന്റയിന്‍ദിന നട്ടുച്ചക്ക് തോന്നിയ വട്ട്

3 comments:

chithrakaran:ചിത്രകാരന്‍ June 22, 2010 at 11:44 AM  

പ്രിയ പ്രശാന്തന്‍ നായരെ,
സരളയുടെ തരളമായ മുരളികയില്‍ ഒരു മധുര രാഗമായി ഉരുണ്ടു ശയന പ്രതിക്ഷണം നടത്താനുള്ള അങ്ങയുടെ മനതാരിലെ അഭിലാക്ഷ പുഷ്പ്പത്തെ തറയിലെറിഞ്ഞ്
തരിപ്പണമാക്കാനുള്ള വികൃതികള്‍ കാത്തു നില്‍ക്കുന്ന
ബൂലോക വഴിത്താരയില്‍ ... ചിത്രകാരന്‍ അഭിവാദ്യമര്പ്പിക്കുന്നു... :)
(സരളയുടെ ജാതി അറിയാത്തതിന്റെ അസ്ക്യത സഹിക്കാനാകുന്നില്ല സോദര !!!:)

Rare Rose June 23, 2010 at 3:20 AM  

ഇതു മുഴുവന്‍ സരളയെ പാടി കേള്‍പ്പിക്കുമ്പോഴേക്കും നാക്കുളുക്കി ഒരു പരുവമാവുമല്ലോ.;)

രവി June 23, 2010 at 6:08 AM  

..
എന്നാലും എന്റെ കരളേ..!
..

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.