Thursday, June 24, 2010

ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദുരം ....ഞാനും മനുവും മാത്രമാണു റൂമില്ഉള്ളതു. ബാക്കിയുള്ള സഹമുറിയന്മാരില്രണ്ടെണ്ണം നാടുകാണാന്പോയിരിക്കുകയാണു. ഞങ്ങളിവിടെ സാമ്പാറെതാ രസമേതാ എന്നു തിരിച്ചറിയനാവത്ത ഹൈദ്രാബാദി കറികളും മദ്ദാമയുടെ നിറമുള്ള അന്നവുമായി "വട്ടമെട്ടെകാലും മുപ്പത്തെട്ടെകാലും" തിരിയുമ്പോള്ലവന്മാര്അവിടെ പുളിശേരിയും കാളനും ഓലനും ഒക്കെ ആയി തകര്ക്കുകയാവും.

മൂന്നാമത്തെ സഹമുറിയന്സായിപ്പന്മാരെ നേരിട്ടു സേവിക്കാന്ബര്മിങ്ങ് ഹാമിലോട്ടു പോയിരിക്കാണു(സായിപ്പന്മാരെ സേവിക്കലാണല്ലൊ നമ്മള്സോഫ്റ്റ്വയറന്മാരുടെ പണി). ലവന്അവിടെ പോയിട്ടു ചാറ്റ് ചയ്യാന്വന്നപ്പോ പറഞ്ഞതു "ട്ടോട്ടന്ഹാമിലെ" കാലവസ്തയെ പറ്റിയാണു.വഴകൊഴ എന്നു കോപ്പിലെ ഇംഗ്ലീഷേ അങ്ങോരു പറയുന്നുള്ളു. ഇടക്കിടക്കു "ഫല്ഗുനന്" എന്ന വാകിന്റെ ചെറിയ രൂപം പ്രയോഗിക്കും. അവന്റെ ഓവറാക്കല്കണ്ടിട്ടു ദാസനും വിജയനും പറ്റിയപോലെ സംഭവം വല്ല ചെന്നൈ യിലൊ ബോംബ്ബെയിലൊ കുടുങ്ങിയൊ എന്നും ശങ്കയില്ലാതില്ല.. ഇടക്കു ട്ടോട്ടന്ഹാമും ഇടക്കു ബര്മ്മിങ്ങ് ഹാമും ഒക്കെ പറയുന്നു. ചിലപ്പൊ നമ്മുടേ കൊച്ചിയിലെ "ജട്ടി" യും "മേനകയും" പോലെയായിരിക്കും ഹമുക്കുകള്( മീന്ഹാമുകള്).
റിപ്പബ്ലിക്ക് ദിനം അമേരിക്കന്സായിപ്പന്മാരെ സേവിക്കന്വിധിക്കപ്പെട്ട എന്നെപോലൊരു സോഫ്റ്റ്വയറനു വെറുമൊരു അവധി ദിവസമായി പോയതില്ഒരു ദേശസ്നേഹിയും കുറ്റപെടുത്തരുത്. കൊച്ചു വെളുപ്പാന്കാലത്തു കോച്ചിപിടിക്കുന്ന തണുപ്പത്ത് കമ്പിളികടിയില്ചുരുണ്ടുകൂടുമ്പോള്, ദാണ്ടെ തൊട്ടപ്പൂറത്തെ സ്കൂളില്നിന്നും ബാന്റുവാദ്യവും പാട്ടും കചേരിയുമൊക്കെ... അറിയാവുന്ന എല്ലാ തെറിയും വിളിച്ചിട്ടുണ്ടാവും.. സ്വന്തമായി സംസ്ഥാനം വേണമെന്നു പറഞ്ഞു നിരാഹാരം കിടക്കെം തൂങ്ങി മരിക്കെം ഒക്കെ ച്ചെയ്യുന്ന ലവന്മാരണു "പഞ്ചാബു സിന്ധു ഗുജറാത്ത് മറാഠ.." പാടുന്നത്. ലവനെ ഒക്കെ തൂക്കി പിടിച്ചു ചന്തിക്കു നാലു പെടകൊടുക്കാന്ആള്ളില്ലാത്തതിന്റെ തോന്യവാസമാണിതൊക്കെ...
നേരം പരപരാ വേളുക്കുന്നതിനുമുന്പെ NCC യൂണിഫോമുമിട്ടു പതാകയുയര്ത്താന്പോയിരുന്ന കുട്ടികാലത്തിനു സ്തുതി.... “വന്ദേ മാതരം………”
മനസില്വന്ന തെറിയെല്ലാം പറഞ്ഞു ഞാന്കൊട്ടിപിടഞ്ഞെഴുനേറ്റു...

"
ചക്ഷുശ്രവണ ഗളസ്തമാം ദര്ദുരം
ഭക്ഷണത്തിന്നപേക്ഷിപ്പതു പോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോല ചേതസാ ഭോഗങ്ങള്തേടുന്നു..."
മനു പണ്ടെങ്ങാണ്ടൊ പടിച്ച ഒരു കവിതയുടെ കഷ്ണവും പാടി വഴിക്കു വന്നു...
ഒരു ആവ്ശ്യവുമില്ലാത്ത ഒരു "ഡിസ്കഷനു" ഞാന്ആണു തുടക്കമിട്ടതു...

"
പഴയ കവികളെ ഒക്കെ സമ്മതിക്കണം... വ്റ്ത്തോം അലങ്കാരോം ഒക്കെ വച്ചു കവിത എഴുതി... എന്നിട്ടും എന്തു ഭങ്ങിയാ ..."

"
അതു ശരിയാ... ഇപ്പൊ കഥ പോലെ അങ്ങോട്ടു നീട്ടി എഴുതിയാലും കവിതയാണല്ലോ..."

"
എന്നാലും ഒരോലൈനിലും വ്റ്ത്തോം അലങ്കാരൊം, ഓരോ അക്ഷരവും ലഘുവും ഗുരുവും തിരിച്ചു..."
ഹൊ പഴയ കവികളെ കുറിച്ചു എന്തെന്നില്ലാത്ത മതിപ്പു മനസ്സില്വന്നു

"
അതിനിപ്പൊ പറഞ്ഞിട്ടു കര്യമൊന്നുമില്ല... കൊച്ചു വെളുപ്പന്കലത്തു എണീറ്റു എഴുതിതുടങ്ങും... വീട്ടി വേറെ പണിയൊന്നും കണുകേലാ...."

"
ഏയ്, അങ്ങിനെ സിംമ്പിള്ആയി കാണനൊന്നും പറ്റില്ല... ഒന്നാലോചിച്ചു നോക്കിയെ,,,,ഒരു അക്ഷരവും ലഘുവാണൊ ഗുരുവാണൊ എന്നൊക്കെ നോക്കി, അതിനനുസരിച്ചു വ്റ്ത്തം ഒപ്പിച്ചു എഴുതാ എന്നു പറഞ്ഞലെ അത്ര എളുപ്പാണൊ?"

"
പിന്നെ ലവന്മാര്ഒരൊ വക്കിലും ഇതൊക്കെ നോക്കിയല്ലെ എഴുതുന്നതു... നീ ഒരു മണ്ടനായിപോയല്ല്ലൊ...എടാ കോപ്പെ, അവന്മാര്ഒരു ഈണത്തിലങ്ങെഴുതും .. അതപ്പൊ ഒരു വട്ടത്തിലങവും.... അത്രതന്നെ..."

"
എന്നാലും രാമായണ മൊക്കെ, എഴുതച്ഛന്എഴുതുമ്പോള്ഇതൊന്നും..... :|"

"
ഉവ്വ്, രാമായണമൊക്കെ ഒരൊ അക്ഷരംവഛു നോക്കി തപ്പി കണ്ടുപിടിച്ചു ഇരുന്നെഴുതീതാ...."
അവന്പറയുന്നതില്കാര്യമില്ലാതില്ല.. രമയണൊം മഹഭാരതൊം ഒക്കെ പോലെ ഉള്ള തലയണ പരുവത്തിലുള്ള പുസ്തകങ്ങള്ഇങനെ അക്ഷരം പെറുക്കി എഴുതാ എന്നു വച്ച നടക്കുന്ന കാര്യമാണൊ?
എന്റെ ബുദ്ധിയില്അപ്പൊഴാണ് മഹാ കര്യം പെട്ടന്നു ക്ലിക്ക് ആയതു...

"
എഴുതച്ഛന്റെ കാര്യം പോട്ടെ, അങ്ങൊരു ഒരു കിളിപാട്ടു പ്രസ്താനതിലല്ലെ കവിത എഴുതിയിരുന്നതു..."

"
അതിനു.."

"
അതിനെന്താ... അങൊര്ക്കു കഷ്ടപാടൊന്നുമില്ലല്ലൊ... അങ്ങോരുടേ കിളി പാടുന്ന കേട്ടങ്ങെഴുതിയാല്പോരെ...."

"
അതെ, നേരം വെളുക്കുമ്പോള്കിളി പാടി തുടങ്ങും. അതുകേള്ക്കുമ്പോ കൊട്ടിപിടഞ്ഞെഴുനേല്ക്കും എന്നിട്ട് പെന്നും പേപ്പറുമെടുത്തങ്ങേരു തുടങ്ങും ഏഴുത്തു... ഒന്നും മിസ്സ് ആവരുതല്ലൊ... കിളി പാടി കഴിയുന്നവരെ കുത്തിയിരുന്നെഴുതും...."
അത്യാവശ്യം വിവരമുള്ള കൂട്ടതിലാണു മനു..(എന്നെ പോലെ അല്ല...) ലവന്പറയുമ്പോഴാണു എന്താണീ കിളി പാടിയതു എന്നു മനസിലായെ...
ഡിസ്കഷന്കാടുകേറി ഏതാണ്ടൊക്കെ വഴിയിലൂടെ പോയി...
പക്ഷെ കവികളെ കുറിച്ചുള്ള എന്റെ സംശയങ്ങള്മനസ്സില്നിന്നു മാഞ്ഞില്ല. എങ്ങിനെയാവും ലവന്മാര്കവിത എഴുതിയിട്ടുണ്ടാവുക???
എന്റെ സമാധാനത്തിനു, എന്റെ മാത്രം സമാധാനത്തിനു ഞാന്സ്വയം കവിത പ്രൊഡക്ഷന്റെ ഒരു ഏകദേശ രൂപം മെനഞ്ഞെടുത്തു.....
കവി ആദ്യം സബ്ജക്റ്റ് തിരഞ്ഞെടുക്കും, ഏതെങ്കിലും ഒരു കഥയായിരികും സബജക്റ്റ്. എന്നിട്ടു ഒരു ഫീസിബിലിറ്റി അനാലിസിസ് നടത്തും. ഏതൊക്കെ വ്റ്ത്തം ഏതൊക്കെ അലങ്കാരം എവിടെ ഒക്കെ വേണം എന്നു തീരുമാനിക്കും. പിന്നെ എങ്ങിനെ എഴുതണം എന്നു തീരുമാനിക്കും, അതായതു കിളിപാട്ടു വേണൊ, പശുപാട്ടു വേണൊ അതൊ ഇനി അവനവന്തന്നെ പാടണോ എന്നൊക്കെ... അത്യവശ്യതിനുള്ള റെഫറന്സ് ഒക്കെ കണ്ടുപിടിക്കല്ആണു അടുത്ത സ്റ്റെപ്പ്, റെഫറന്സ് എന്നൊക്കെ പറയുമ്പോള്പറ്റാവുന്ന ശബ്ദതാരാവലികളും പര്യായ ശേഖരങ്ങളുമ്മൊക്കെ. ഇത്രെം ആയികഴിഞാല്കവിത എഴുതാന്തയ്യാറായി. ഇനി തൊട്ടടുത്ത ദിവസം നേരം വേളുക്കുമ്പോള്ഒരു പേനയും പേപ്പറും എടുത്തങ്ങു ഇരുന്നാല്മതി. കുടുമ്പത്തില്ആവശ്യത്തിലധികം "ചിക്കിലി" ഒക്കെ ഉള്ള കൂട്ടത്തിലുള്ളവരാണു പണിക്കു അനുയൊജ്യര്. കാരണം പിന്നെ ഒരു നാലഞ്ചു കൊല്ലത്തെക്കു വേറെ പണിയൊന്നും ചെയ്യാന്പറ്റില്ലല്ലൊ... ഖാണ്ഡം ഖാണ്ഡം ആയി എഴുതി തീരണ്ടെ....
അങ്ങിനെ ഖാണ്ഡങ്ങള്മൊത്തം എഴുതികഴിയുമ്പോള്"കവിത ഡെവലപ്മെന്റ് ലൈഫ് സൈക്കിള്" പൂര്ത്തിയാവും. ഇനിയുള്ളതു "കവിത ടെസ്റ്റിങ്ങ് ലൈഫ് സൈക്കിള്" ആണ്. അതിനു അത്യവശ്യം ഭാഷ ഒക്കെ ആറിയുന്ന ഒരുത്തനെ പിടിച്ചു ഇരുത്തി വായിപ്പിക്കും...
"കവിത ഡെവലപ്മെന്റ് ലൈഫ് സൈക്കിളും" "സോഫ്ട്വയര്ഡെവലപ്പ് മെന്റ് ലൈഫ് സൈക്കിളും" തമ്മില്ഇത്രെം സാമ്യതകളുണ്ടെന്നു ഞാന്ഇപ്പോഴാണു ചിന്തിചത്...
നമ്മള്വാട്ടര്ഫോള്മോഡലില്ഡെവലപ്പ് ചെയുമ്പൊള്ലവന്മാര്കിളിപ്പാട്ടു ട്രൈ ചെയ്യും
നമ്മള്ജാവയിലൊ ഡൊട്ട് നെറ്റിലൊ ഡെവലപ്പ് ചെയുമ്പോള്ലവന്മാര്വല്ല കാകളിയൊ ശാര്ദ്ദൂല വിക്രീഡിതമൊ ഒക്കെ ഉപയോകിക്കും
നമ്മള്ഇന്ഫ്രാജെസ്റ്റിക്സ് /ഡബ്ല്യു പ്പി എഫ്/ആക്റ്റിവ് എക്സ് ഒക്കെ ഉപയോകിക്കും ലവന്മാര്ഉപമയും ഉല്പ്രേക്ഷയുമൊക്കെ വച്ചു അഡ്ജസ്റ്റ് ചെയ്യും..

"
എന്തുവാടെ ഫ്യൂസു പോയൊ?"
കവിതയും സോഫ്റ്റ്വയറും ഒരു അവിയലു പരുവത്തില്ആലോചിച്ചുകൂട്ടുമ്പോഴാണു കുളിയും തേവാരവുമൊക്കെ കഴിഞ്ഞു മനുവന്നതു...
ടവല്കഴുത്തില്ചുറ്റി ഞാന്ഞാന്കുളിമുറിയിലേക്കു നടന്നു... ഒരു മൂളിപ്പാട്ടുമായി...

"
ഹാ പുഷ്പമെ അതികതുംഗ പതത്തിലെത്ര
ശോഭിച്കിരുന്നിതൊരു രാജ്ഞി കണക്കയെ നീ....

3 comments:

jayanEvoor June 24, 2010 at 6:43 PM  

ചക്ഷുശ്രവണ ഗളസ്തമാം ദര്‍ദുരം ....!
ഇതെന്തരപ്പീ ഇത്!?
ഇതിന്റെ അർത്തം ഒന്നു പറഞ്ഞു താ!

പ്രശാന്തനായ നായരേ...
ഇഷ്ടപ്പെട്ടു!

Anonymous,  June 29, 2010 at 1:26 PM  

kollam ...ishtapettu

Nithya,  July 26, 2010 at 2:50 AM  

Ithu kollam:)

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.