Monday, June 28, 2010

മൂന്ന് മോവീല്‍ സ്പാംസ്

ഒന്ന്
ഓരോ ചുവടിലും അയാളുടെ കാലുകള്‍ വിറക്കുന്നുണ്ടായിരുന്നു.
കണ്ണുകള്‍ ചുവന്നിരുന്നു, ഒരിറ്റു കണ്ണുന്നീര്‍ അടരാന്‍ മടിച്ചു
നില്‍ക്കുന്നു. എങ്കിലും ഓരോ ചുവടിലും അയാള്‍ നടത്തത്തിന്റെ
വേഗത കൂട്ടികൊണ്ടിരുന്നു. ദൂരെ വീടുകാണാം.


വീടിന്റെ മുന്‍പില്‍
വലിയൊരു ആള്‍ക്കൂട്ടവും. വലതു കയിലെ ബാഗ് ഊര്‍ന്നു
പോകാതിരിക്കാന്‍ അയാള്‍ മുറുകെ പിടിച്ചു. ആമ്പുലന്‍സ്
നിശബ്ദനായി കടന്നു പോയി, അയാള്‍ തിരിഞ്ഞൊന്നു നോക്കി,
വീടിന്റെ പടികള്‍ കയറുമ്പോള്‍ ഭാര്യയുടെ കരചില്‍ അയാള്‍ സംഭരിച്ച
ശക്തി മുഴുവന്‍ ചോര്‍ത്തികളഞ്ഞു. ബാഗ് കയില്‍ നിന്നും ഊര്‍ന്നു
വീണു. നടക്കാന്‍ ഇനി ആവില്ല...
"സില്‍ സിലാ ഹൊയ് സില്‍ സിലാ.. "
മൊബൈല്‍ വൈബ്രേറ്റ് ചെയ്തില്ലായിരുന്നെങ്കില്‍ കാള്‍ വന്നതും
അയാള്‍ അരിയില്ലായിരുന്നു.
പതുക്കെ പോകറ്റില്‍ നിന്നും മൊബൈല്‍ കയിലെടുത്തു. അടരാന്‍
മടിച്ചു നിന്ന കണ്ണുനീര്‍ യാത്രപറഞ്ഞടര്‍ന്നു വീണു. യന്ത്രികമായി
പച ബട്ടനില്‍ വിരലമര്‍ത്തി അയാള്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തു
വച്ചു. അപ്പോഴും അയാള്‍ അസ്വസ്തനായിരുന്നു. കണ്ണുകള്‍ തന്റെ
വീടിന്റെ മുന്‍പിലുള്ള ആള്‍കൂട്ടത്തില്‍ ആരെയൊ പരതി.
"ഹലൊ"
ശബ്ദം ഇടറാതിരിക്കാന്‍ അയാള്‍ പണിപെട്ടു.
"സര്‍‌ വി ആര്‍ കാളിങ് ഫ്രം അന്തപ്പന്‍ ചിട്ട്സ് ആന്‍ ഫണ്ട്സ്.
നിങ്ങള്‍ക്കായി ഞങ്ങള്‍ ഒരു പുതിയ സ്കീം ഉണ്ടു..."
അയാള്‍ ഇടക്കു കേറി ഇടപെട്ടു.
"സോറി, ഞാനിപ്പൊ ഇത്തിരി ബിസിയാ.."
അയാള്‍ അതുപറഞൊപ്പിക്കാന്‍ നന്നെ പാടുപെട്ടു..
"സര്‍ സര്‍ ഞങള്‍ കസ്റ്റമേര്‍സിനെ വിളിക്കുമ്പോള്‍ എല്ലാവരും
ഇങ്ങനെയാ പറയാറു. ബട്ട്, നിങ്ങള്‍ ഈ ഓഫര്‍ ഒന്നു കേട്ടൂ നോക്കു..
തീര്‍ച്ചയായും നിങ്ങളിതില്‍ ചേരും..."
"എനിക്കു താല്പര്യമില്ല...."
സ്വയം നിയന്ത്രിക്കാന്‍ അയാള്‍ക്കു കഴിഞില്ല. അയാള്‍ ഫോണ്‍
തറയിലെറിഞ്ഞു. നാലഞ്ചു കഷണങ്ങളായി ഫോണ്‍ നിലത്തു
വിശ്രമിച്ചു.
അങ്ങേതലക്കല്‍ ആ തരുണീമണി ഇപോഴും പറയുന്നുണ്ടാവും
"ഹലോ... ഹലോ.. സര്‍ ... ഓഫര്‍ .."


  '

***************************************************************

  രണ്ട്

"ഡാ വേഗം വാ.. പടം ഒമ്പതുമണിക്കാ... നല്ല ട്രാഫിക് ഉണ്ടാവും"
സാന്‍ഡി (സന്ദീപ്) ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു...
മനേ (മനേഷ്) ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇട്ടോണ്ടു ഓടി വന്നു
ബൈക്കില്‍ കേറി.
"മനേ, ടിക്കറ്റ് പ്രിന്റ് ഔട്ട് എടുത്തൊ?"
"ഇല്ലാ... ആ കുഴപ്പമില്ല, മെസ്സേജ്ജ് ഉണ്ടല്ലോ..."
ഈ മള്‍ടിപ്ലക്സ് സിനിമ യുഗത്തില്‍ ടികറ്റ് കയില്‍ പിടിച്ചോണ്ടു
പോവണ്ട ഗതികേടില്ലല്ലോ... ആ കണ്‍ഫര്‍മേഷന്‍ മെസ്സേജ്ജ്
മതിയല്ലൊ...
"അപ്പൊ വേഗം വിട്ടോ.... "
മനേ മൊബൈലില്‍ മെസ്സേജ്ജ് ഉണ്ടെന്ന് ഉറപ്പു വരുത്തി.
മൊബൈല്‍ സ്ക്റീനിന്റെ മുകളില്‍ മെസേജ്ജ് സിമ്പല്‍ മിന്നി മിന്നി
കൊണ്ടിരുന്നു. മെസേജ് മെമ്മറി ഫുള്‍ അയതു കൊണ്ടു എന്തെലും
ഡിലീറ്റ് ചെയ്തെ പറ്റു.
"ഹമ്മെ.." മനേ ആയിരുന്നു ആ നിലവിളിയുടെ ഓണര്‍ .
സാന്‍ഡിയുടെ ഡ്രൈവിങ് മികവു, വണ്ടി ഒരു കുഴിയില്‍ ചാടി. മനേ
അതൊട്ടും പ്രതീക്ഷിചതല്ല.
മനേ വീണ്ടും മെസേജസ് ഡിലീറ്റ് ചെയ്യുന്ന തിരക്കിലായി. ഡിലീറ്റ്
ചെയ്യുന്ന മുറക്കു പുതിയ മെസേജുകള്‍ ഇന്‍ ബോക്സില്‍ സ്താനം
പിടിക്കാന്‍ തിരക്കുക്കൂട്ടി.
എല്ലാം കൂതറ കോമഡികള്‍ , SMS ഓഫറുകള്‍ ചവറുപോലെ
കൊടുക്കുന്ന മൊബൈല്‍ ദൈവങ്ങളെ തെറി പറഞ്ഞുവോ???
ചില മെസേജുകള്‍, വെറുതെ ഓരോ ആശംസകള്‍ ..
"Today is 'You love your lover' day, wishes from me and my family "
ഇങ്ങനെ ഒക്കെ ഒരു ദിവസം ഉണ്ടോ??? വാലന്റൈന്‍സ് ഡെ
പോരാഞ്ഞാണൊ ഇതു????
വന്നു കുമിഞ്ഞു കൂടുന്ന മെസേജുകള്‍ വളരെ ദേഷ്യത്തില്‍ അവന്‍
ഡിലീറ്റ് ചെയ്തുകൊണ്ടിരുന്നു.... ആ യാന്ത്രികമായ പ്രവര്‍ത്തി
നിര്‍ത്തിയതു, സിനിമ ടികറ്റിന്റെ കണ്‍ഫെം മെസേജും ഡിലീറ്റു
ചെയ്തെന്നു മനസിലായപ്പോഴണു.
സാന്‍ഡി ബൈക്കിന്റെ വേഗത കൂട്ടി...
ഫോണ്‍ വീണ്ടൂം ശബ്ദിച്ചു...
ബീപ് ബീപ്...
സ്ക്റീനില്‍ വീണ്ടും അതെ വാചകം...
"NEW TEXT MESSAGE RECEIVED"
*********************************************മൂന്ന്
ഞാന്‍ ഒരുപാടു ട്രൈ ചെയ്തതാണു. എന്നിട്ടും എനിക്കതു ക്ലിയര്‍
ചെയ്യാന്‍ പറ്റിയില്ല. ഇതവസാനത്തെ ചാന്‍സ് ആയിരുന്നു.
റിസഷന്‍ എന്ന സുനാമിയുടെ അനന്തരഫലമായി കമ്പനി
പിരിച്ചുവിടല്‍ ചടങ്ങിലേക്കു ആളുകളെ തിരഞ്ഞെടുത്തിരുന്നതു ഈ
ഒരു എക്സാം വഴി ആയിരുന്നു. അതില്‍ ആണു ഞാന്‍ പരാചിതനായതു.
അതിനര്‍ത്ഥം എന്നെ ആ ചടങ്ങിലേക്കു തിരഞ്ഞെടുത്തിരിക്കുന്നു
എന്നാണു.
എച് ആര്‍ വിളിപ്പിച്ചു.
ഞാന്‍ ആ ചില്ലുകൂട്ടിലിരിക്കുന്ന ജീവിയുടെ അടുത്തുപോയി...
ഒരു നെടുനീളന്‍ പ്രഭാഷണം അങ്ങേര്‍ നടത്തി...
അതിനിടയില്‍ പല പ്രാവശ്യം മൊബൈല്‍ റിങ്ങ് ചെയ്തു...
"എക്സ്ക്യൂസ്മി" "സോറി" എന്നീ വാക്കുകള്‍ കൊണ്ടൂ ആ പ്രഭാഷണ
വീരനെ പ്രോത്സാഹിപ്പിച്ചു (??)
എല്ലാം കഴിഞ്ഞു പുറത്തിറങ്ങി...
ഇനിയെന്ത്.... അങിനെ ഇരിക്കുമ്പോള്‍ വീണ്ടും ഫോണ്‍ റിങ്ങ്
ചെയ്തു.....
അതെ നംബര്‍
കാള്‍ എടുത്തു...
അങ്ങേതലക്കല്‍ അതേ തരുണീമണി...
"സര്‍‌ വി ആര്‍ കാളിങ് ഫ്രം അന്തപ്പന്‍ ചിട്ട്സ് ആന്‍ ഫണ്ട്സ്..."

2 comments:

കമ്പർ June 30, 2010 at 3:00 AM  

മൊബൈൽ മൂലമുണ്ടാകുന്ന ചില ദോഷങ്ങൾ രസകരമായി വിവരിച്ചിരിക്കുന്നു...
കൊള്ളാം അവതരണ ശൈലി അഭിനന്ദനാർഹം തന്നെ..
കീപ്പിറ്റപ്പ്.

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.