Friday, August 6, 2010

മഴ പറയാന്‍ കൊതിച്ചതു....

ഞായറാഴ്ച കനിഞ്ഞരുളിയ സ്വാതന്ത്ര്യത്തിന്റെ തണലില്‍, കാലവര്‍ഷത്തിന്റെ തണുത്ത തലോടലുമേറ്റിരിക്കാന്‍ ഒരു പ്രത്യേക സുഖം. മണ്ണിന്റെ നെറുകയില്‍ ഒന്നു ചുമ്പിക്കുവാന്‍, മണ്ണിന്റെ മാറില്‍ അലിഞ്ഞുചേരാന്‍ മത്സരിച്ചെത്തുന്ന തുള്ളികള്‍ , ഓര്‍മ്മയില്‍ എവിടെയൊ നഷ്ടപെട്ടൊരു ബാല്യമായി മനസ്സിലും പെയ്തുമരുന്നു.
മഴയെ ഞാനെത്രമാത്രം സ്നേഹിച്ചിരുന്നു എന്നു ഞാനിന്നാണോ തിരിച്ചറിയുന്നതു? ക്രെഡിറ്റ് കാര്‍ഡുകളുടെയും ബാങ്ക് ലോണുകളൂടെയും വിശപ്പകറ്റാന്‍‌ , ജീവിതം ഒരു മൗസ് തുമ്പില്‍ കെട്ടിയിട്ടു, ഒരു കീ-ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ സം‌മ്പാതിച്ചു കൂട്ടുന്നതിനിടയില്‍ ഞാനോര്‍ത്തതു ഇല്ലാത്ത ജീവിത നിലവാരത്തെ മാത്രമായിരുന്നില്ലെ? മണ്ണിനെയും മരങ്ങളെയും സ്നേഹിച്ച, ക്റിഷിയെ ആരാധിക്കുകയും വിശ്വസ്സിക്കുകയും ചെയ്ത ഒരു അച്ഛന്റെ മകനാണു ഞാന്‍ .
മഴ ശക്തിപ്രാപിക്കുകയാണു. മണ്ണില്‍ വീണുടയുന്ന പളുങ്കുമണികള്‍ക്കു ഓര്‍മ്മകള്‍ നിറം പകരുന്നു.

മഴ നനഞ്ഞാല്‍ പനി വരും, പരീക്ഷ അടുക്കാറായതല്ലെ.... സ്വന്തം ദാരിദ്രങ്ങളെ മകന്റെ വിജയത്തില്‍ ചാലിച്ചു സന്തോഷം കണ്ടെത്തിയിരുന്ന അച്ഛന്‍ എന്നും ശാസിക്കും. വീട്ടില്‍ ആകെഉള്ള ഒരെ ഒരു കുട എന്റെതാണു. കുട മാത്രമല്ല, പലകാര്യത്തിലും അതങ്ങനെതന്നെ ആയിരുന്നു. സ്വന്തം കഷ്ടപാടുകള്‍ ഒരികലും എന്നെ അറിയിച്ചിരുന്നില്ല അച്ഛന്‍ .
കുട എടുക്കാന്‍ അന്നു ഞാന്‍ മറന്നതാണു. അതു ഞാന്‍ തിരിച്ചറിയ്യുന്നതു അവസാനത്തെ പിരിയേഡിലാണു. മഴ പെയ്തു തുടങ്ങുന്നെ ഉള്ളു. മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷമാണു, പൊഴിയുന്ന ആ മണിമുത്തുകള്‍ സമ്മാനിച്ചതു. സ്കൂള്‍ വിടുമ്പോഴെക്കും നല്ല മഴപെയ്താല്‍ മതി അയിരുന്നു. ഒരൊ നിമിഷങ്ങളും യുഗങ്ങളായി തോനി. മഴയുടെ ശക്തികൂടുമ്പോള്‍ പെയ്തു തീരരുതെ എന്നു പ്രാര്‍ത്തിച്ചു. നാലുമണിക്കു സ്കൂളിലെ ആ വലിയ മണി നിര്‍ത്താതെ ശബ്ദിച്ചപ്പോള്‍ മനസിലെ സന്തോഷം അതിരുവിട്ടുപോയി. ബാകും എടുത്തു ഓടിതുടങ്ങുമ്പോള്‍ തണുത്ത പവിഴതുള്ളികള്‍ ഇക്കിളിയിട്ടു. മഴ ശക്തിപ്രാപിക്കണെ എന്ന പ്രാര്‍ത്തനോയ്യോടെ ഞാന്‍ മഴയെ ആസ്വതിച്ചു നടന്നു. റോഡരികിലെ ചെറിയ കുഴികള്‍ക്കു കാവലിരിക്കുന്ന മാക്രികുഞ്ഞുങ്ങള്‍ക്കു നെരെകാലുയര്‍ത്തി പേടിപ്പിചു. ആ കൊച്ചുകുളത്തിലെക്കവ ഊളിയിടുമ്പോള്‍ ബാക്കിയാവുന്ന ഓളങ്ങളെ നോക്കി ഞാന്‍ കൊഞ്ഞലം കുത്തി. കാട്ടുചേമ്പിന്റെ ഇലയില്‍ കുടുങ്ങിനില്‍ക്കുന്ന വലിയ മാണിക്യങ്ങളെ എന്റെ കുഞ്ഞു കയ്‌കുമ്പിളില്‍ കോരിയെടുത്തു. മഴ ശക്തികൂടുന്നതു ഞാന്‍ ആസ്വതിച്ചു. സന്തോഷം കൊണ്ടായിരിക്കണം, ഞാന്‍ ഒരടി പോലും നടന്നതില്ല... ഓടിയും ചാടിയും മാക്രികളെ ഓടിച്ചും അഘോഷിക്കുകയായിരുന്നു. അപ്പോഴാണു അച്ഛനെ ഞാന്‍ കണ്ടതു. തലയില്‍ ചുറ്റിയ തോര്‍ത്തും മുഷിഞ്ഞു മണ്ണുപുരണ്ട ലുങ്കിയുമായി, കയ്യില്‍ ചുരുട്ടിപിടിച്ച കുടയും പിടിച്ചു തന്നെകൊണ്ടാവുന്ന വേഗത്തില്‍ ഓടിവരുന്നു.
"
ഇന്നു അടി ഉറപ്പായും കിട്ടും" മനസ്സില്‍ സ്വയം മന്ത്രിച്ചു. അത്രയും നേരം മുഖത്തു പ്രകാശിച്ചിരുന്ന പുഞ്ചിരി മാഞ്ഞു.അച്ഛന്‍ ഒപ്പമെത്തുമ്പോള്‍ സംസാരിക്കാന്‍ പോലും വയ്യായിരുന്നു. വാക്കുകള്‍ കിതപ്പില്‍ ഉടക്കി നിന്നു. മാറിലെ നരച്ച രോമങ്ങളില്‍ പറ്റിപിടിച്ചിരുന്ന മണ്‍തരികള്‍ ഒര്‍ന്നിറങ്ങുന്ന മഴതുള്ളികള്‍ക്കു നിറം പകര്‍ന്നു. അച്ഛന്‍ വെകം കുടനിവര്‍ത്തി എനിക്കു തന്നു. നിവര്‍ത്തിപിടിച്ച കുട ഓടുമ്പോള്‍ ഒരു തടസ്സമാണെന്നു തോനിയതിനാലവണം അച്ഛന്‍ സ്വയം നനഞ്ഞു വന്നതു.
"
അവിടെതന്നെ അങ്കുടു നിന്നാ മതിയായിരുന്നില്ലെ? എന്തിനാ മഴ മുഴോം കൊണ്ടതു... ഇങ്ങനെ മഴകൊണ്ടാല്‍ പനിപിടിക്കില്ലെ?" കിതപ്പിനിടയില്‍ അച്ചന്‍ പറഞ്ഞൊപ്പിച്ചു.അച്ഛന്‍ പറയുന്നതു മനസ്സിലാക്കനുള്ള പക്വത എനിക്കന്നുണ്ടായിരുന്നില്ലല്ലൊ... അച്ഛനു മഴകൊള്ളാനുള്ള സൂത്രമായിട്ടാണു അന്നെനിക്കു തോനിയതു.

"
എ കാള്‍ ഫോര്‍ യു.." മലയാളിയായ ഭാര്യയുടെ ഇഗ്ലീഷ് ഓര്‍മ്മകളില്‍നിന്നും എന്നെ പറിച്ചെടുത്തു. അറ്റ്ഞാതമായ ഒരു നമ്പര്‍ മൊബൈലിന്റെ സ്ക്രീനില്‍ കണ്ടുകൊണ്ടാണു ഞാന്‍ അതു ചെവിയോടു ചേര്‍ത്തതു. പക്ഷെ കാള്‍ അപ്പൊഴെക്കും ഡിസ്‌കണക്റ്റ് ആയിരുന്നു.
മഴയല്പ്പം കുറഞ്ഞിരുന്നെകിലും പുറംമോടിക്കായി ടെറസ്സില്‍ പാകിയിരുന്ന കുഞ്ഞന്‍ ഓടുകളില്‍ നിന്നു അപ്പോഴും "വെള്ളി" തുള്ളികള്‍ അടര്‍ന്നുകൊണ്ടിരുന്നു.
അച്ഛന്‍ പറഞ്ഞതും ചെയ്തതുമെല്ലാം മനസില്ലാക്കാന്‍ ഞാനിന്നും പക്വത നേടിയിട്ടില്ല. ആ മനസ്സിന്റെ സ്‌നേഹം ഞാന്‍ സ്വയം നിഷേധിച്ചല്ലെ?
അച്ഛനെന്നിക്കു കാണിച്ചു തന്നതു മകനുവേണ്ടി ജീവിച്ച, ഭാര്യയെ പ്രാണനെപോലെ സ്‌നെഹിച്ച ഒരു മനുഷ്യന്റെ കഥയാണു. അതിലൂടെ എന്നെ പഠിപ്പിച്ചതു അധ്വാനിച്ചു ജീവിക്കാനാണു, മറ്റുള്ളവരെ സ്‌നേഹിക്കാനാണു. അച്ഛന്‍ ആനന്ദം കണ്ടെത്തിരുന്നതു എന്റെ പുഞ്ചിരിയിലാണു, എന്റെ സന്തോഷത്തിലാണു..
ഞാനെന്റെ മകനു കാണിചുകൊടുക്കുന്നതെന്താണു. പബ്ബില്‍ പെഗ്ഗിന്റെ എണ്ണം പറഞ്ഞു മല്‍സരിക്കുന്ന, ആഡംബരങ്ങളെ സ്‌നേഹിക്കുന്ന ഒരു ധൂര്‍ത്തന്റെ കഥയാണു. പകര്‍ന്നുകൊടുക്കുന്നതു സ്‌നേഹമല്ല, സ്വന്തം "ടെന്‍ഷന്‍" ആണു. ചെയ്തുതീര്‍ക്കുന്നതു അച്ഛന്റെ കടമയല്ല, ഒരു സ്‌പോണ്‍സറുടെ ഉത്തരവാതിത്വം മാത്രം.
അച്ഛന്റെ കയ്പിടിച്ചു പിച്ചവച്ച ഞാന്‍, ജീവിത സായഹ്നത്തില്‍ പകരം നല്‍കിയതു "ഓള്‍ഡ് ഏജ് ഹോ"മിലെ തടവറയല്ലെ??? സ്‌നേഹിക്കാന്‍ മാത്രം പടിപ്പിച്ച ഒരച്ഛനു മകന്‍ തിരിച്ചുകൊടുക്കുന്നതിതാണെങ്കില്‍ വരാനിരികുന്ന എന്റെ സായാഹ്നങ്ങളെ ഞാന്‍ എത്രമാത്രം ഭയപെടണം???
മഴതോരുന്ന മട്ടില്ല! പിന്നെയും ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയ്യാണു.
അമ്മ മരിച്ചതിനുശേഷം വീട്ടില്‍ തനിച്ചായിപോയി എന്ന തോനല്‍ ഉണ്ടാവാതിരിക്കാനാണു ഞാന്‍ കൂടെ കൊണ്ടുവന്നതു. പക്ഷെ ഇവിടെ സ്വന്തം തിരക്കുകള്‍ക്കും ജീവിതാര്‍ഭാടങ്ങള്‍ക്കുമിടയില്‍ മറന്നുപോയതു എനിക്കുവേണ്ടി മാത്രം ജീവിച്ച സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന എന്റെ അച്ഛനെയല്ലെ??
ഒരു പക്ഷെ അച്ഛന്‍ ചിന്തിക്കുന്നുണ്ടാവാം അമ്മയെത്ര ഭാഗ്യവതി!!!!
മഴയെ ഞാന്‍ വീണ്ടും ഇഷ്ടപെടുന്നു. എന്നെ ഓര്‍മ്മകളിലൂടെ ഒരിക്കല്‍ കൂടി പിച്ചവെക്കാന്‍ സഹായിച്ചതിനു. ഞാന്‍ സ്വയം വേണ്ടെന്നുവച്ച സ്‌നേഹം എനിക്കു വീണ്ടെടുക്കണം. ഇനിയും അച്ഛനാ ഏകാന്തതയില്‍ തനിച്ചുവിട്ടുകൂട.. ഇന്നുതന്നെ അവിടുന്നു കൂട്ടികൊണ്ടുവരണം....
മഴതോര്‍ന്നു....
എന്റെ മനസ്സിന്റെ ഇഗിതം മഴ അഗീകരിച്ചതാവാം. വൈകിയാണെങ്കിലും തിരിച്ചറിഞ്ഞ സ്‌നേഹത്തെ വരവേറ്റതാവാം...

"
ദേ എഗൈന്‍ സെയിം നമ്പര്‍.."
വീണ്ടും മൊബൈലുമായി അവള്‍ വന്നു.... ഞാന്‍ ഫോണ്‍ വാങി. എന്തു പ്രധാനപെട്ട കാര്യമാണെങ്കിലും ഇന്നിനി ഇല്ല എന്നു മനസിലുറപ്പിച്ചു. ഇന്നു ഒരുറ്റ പ്രൊഗ്രാമെ ഉള്ളു. അച്ഛനെ അവിടുന്നു കൊണ്ടുവരണം.

"
ഹലോ..."
"
ഹലൊ, ഇതു "സായ്ഹ്ന"ത്തില്‍ നിന്നും മതര്‍ ആണു"ഞാന്‍ അങ്ങൊട്ടു വിളിക്കാന്‍ കാത്തിരുന്ന അതെ ആള്‍തന്നെ, സായാഹ്നം, അച്ഛനു വേണ്ടി ഞാന്‍ വിലക്കുവാങ്ങിയ സ്‌നേഹം.
"
യ്യെസ്, മതര്‍ ... ഞാന്‍ അങ്ങോട്ടു വിളിക്കാനിരിക്കായിരുന്നു..."അതുപറയുമ്പോള്‍ ഞാനെന്തിനൊ അഹങ്കരിച്ചിരുന്നു....
"
ഒരു ബാഡ് ന്യൂസ് ആണു പറയാന്‍ ഉള്ളതു... യുര്‍ ഫാതര്‍ ..... അയാം റിയലി സോറി ടു സെ...."
അവര്‍ മുഴുവന്‍ പറഞ്ഞെതെന്താണു എന്നു ഞാന്‍ കേട്ടില്ല....
ഞാന്‍ മറന്നു പോയതു സ്‌നേഹപൂര്‍വ്വം "അച്ഛാ" എന്നൊന്നു വിളിക്കാനല്ലെ... അച്ഛന്‍ കൊതിച്ചതും അതുമാത്രമായിരുന്നില്ലെ.....
പകരം നല്‍കാന്‍ എനികാവുമൊ ഇനിയെന്തെങ്കിലും?????
യന്ത്രികമായി എന്തൊക്കെയൊ ചെയ്തു.... വസ്ത്രം മാറി! കാറിന്റെ കീ എടുതു! പെഴ്സ് എടുത്തുവൊ??
കാര്‍ പോര്‍ചില്‍ എത്തുമ്പോള്‍ മഴവീണ്ടും കനത്തു... ശക്തിയായി തന്നെ പെയ്തു.... ഒരു പ്രതികാരം പോലെ....

"
ഈ നശിച്ച മഴ....."
ഞാന്‍ സ്വയം പറഞ്ഞു

PS:
വിചാരിച്ച പോലെ ആയില്ല എഴുതികഴിഞ്ഞപ്പോള്‍ ... എന്നാലും പോസ്റ്റുന്നു.... ഇപ്പൊഴും പുറത്തു തകര്‍ത്തുപെയ്യുന്ന ഈ മഴ പറഞ്ഞ കഥ....

2 comments:

Anonymous,  August 6, 2010 at 1:21 PM  

good choice of words..
ishtapettu..

Satheesan .Op October 7, 2011 at 9:48 AM  

Nannayi suhruthe..ishtayi..

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.