Sunday, August 8, 2010

കണ്ണീരും കിനാവും

ഞാന്‍ പഠിച്ചതും ചെയ്യണമെന്നാഗ്രഹിചതും പൊറോട്ട അടിക്കാനായിരുന്നു.
അങ്ങിനെ പൊറോട്ട അടിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ ചായകടക്കാരന്‍ നാണു എന്നെ "ബുക്ക്" ചെയ്തു. നാണുനെ പണ്ടുതൊട്ടെ എനിക്കറിയാം. ഒന്നുമില്ലായ്മയില്‍ നിന്നും പടുത്തുയര്‍ത്തിയതാണീ ചായകട. എന്നെ ബുക്കു ചെയ്യാന്‍ കുട്ടപ്പന്‍ കുറെ പുറകെ നടന്നെങ്കിലും നാണുവിന്റെ ചായ കട എന്റെ ഒരു സ്വപ്നമായിരുന്നു

അങ്ങിനെ പൊറോട്ട അടി ചില്ലറയായും മുഴുവനായും പടിച്ചു ഞാന്‍ നാണുവിന്റെ ചായകടയിലേക്കു വച്ചുപിടിച്ചു.

[
നിങ്ങള്‍ ഒരു സോഫ്റ്റ്‌ വയറന്‍ ആണെങ്കില്‍ , ആണെങ്കില്‍ മാത്രം തുടര്‍ന്നു വായിക്കുക...]

പൊറോട്ട അടികണമെന്ന ആഗ്രഹവുമായി ഞാന്‍ ചെന്നുപെട്ടതു ഒരു പഴയ ചായകടക്കാരന്റെ പെട്ടികടയില്‍. ദക്ഷിണവെക്കാന്‍ പറഞ്ഞു, ഊരുതെണ്ടിയുടെ ഓട്ടകീശയില്‍ എവിടുന്നാ കാശു... "ടിഫന്‍ ബോക്സില്‍ " ബാകി ഉണ്ടായിരുന്ന പൊറോട്ട എടുത്തു നീട്ടി. ഒരു കഷണം കഴിച്ചതും, നാണു ആശാന്‍ ഫ്ലാറ്റ്...

"
വാ മോനെ, വൈകിയപ്പൊ വിജാരിച്ചു ഇനി ഇന്നു വരവുണ്ടാവില്ല എന്നു.. യാത്ര ഒക്കെ സുഖായിരുന്നില്ലെ?"എത്ര ഊഷ്മളമായ സ്വീകരണം. നാണുവേട്ടന്റെ ചായ കടയില്‍ പണികിട്ടിയതു എന്റെ ഭാഗ്യം.... ഞാന്‍ മനസ്സില്‍ പറഞ്ഞു.
"
ബസ് വൈകി, അതാ...."
"
സാരല്യ.... ഒന്നു വിശ്രമിക്കു.. ഞാന്‍ ചയ ഇടാം.. കടയില്‍ കണ്ടില്ലെ നല്ല തിരക്കാ... "ചായകട ദിനം പ്രതി വലുതാവുന്നുണ്ട്. നല്ല വരുമാനവും ഉണ്ട്. എന്റെ കൂലികാര്യത്തില്‍ എന്തെങ്കിലും ഒക്കെ മെച്ചം ഉണ്ടാവതിരികില്ല.ഓരോന്നു ആലോചിചു എപോഴോ ഞാനൊന്നു മയങ്ങി. നാണു ആശാന്‍ തട്ടിഉണര്‍ത്തിയപ്പൊഴാണു ഞാന്‍ കണ്ണുമിഴിച്ചതു.
"
ഉറങ്ങിപോയൊ?? കയ്യും മുഖവും കഴുകി വാ..."ഞാന്‍ ചാടിയെഴുനേറ്റു, വെള്ളം അലര്‍ജ്ജിയാണെങ്കിലും ഞാന്‍ പറഞ്ഞതുകേട്ടൂ
തിരിച്ചുവന്നപ്പോള്‍ നാണുആശാന്‍ ചൊതിച്ചു..
"
ചായഅടിക്കാന്‍ ആരിയ്യൊ??"
"
ഇല്ല, ഞാന്‍ പഠിച്ചതു പൊറോട്ട അടിക്കാനാണു"
"
അയ്യൊ, ഇവിടെ ഇപ്പൊ പൊറോട്ട അടിക്കാന്‍ ആളുണ്ട്, ചായ അടികാനാ ആളില്ലാത്തെ... സാരല്ല്യ ഞാന്‍ പഠിപ്പിച്ചുതരാം"അങ്ങിനെ ഞാന്‍ പുതിയൊരു ശാഖയിലേക്കു തിരിഞ്ഞു... ചായഅടിയില്‍ ഒരു "പ്രൊ." ആവാം എന്ന സ്വപ്നവുമായി ഞാന്‍ ചായ അടി പഠിച്ചു തുടങ്ങി.
"
ചായ പലതരത്തിലുണ്ട്.."നാണു ആശാന്‍ ക്ലാസ് തുടങ്ങി... ആകംക്‌ഷാഭരിതനായി ഞാന്‍ ക്ലാസില്‍ ശ്രദ്ധിച്ചു...
"
പാല്‍ ചായ, സ്റ്റ്റോങ്ങ് ചായ, ഡബിള്‍ സ്റ്റ്റോങ്ങ് ചായ, ലൈറ്റ് ചായ, മീറ്റര്‍ ചായ, കട്ടന്‍ ചായ..."ചായകളെ കുറിച്ചു പഠിച്ചുതുടങ്ങിയപ്പൊ താല്പര്യം കൂടിവന്നു,,, എനികെന്തെ ബുദ്ധി ആദ്യം തോനാഞെ?? എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ....അങ്ങിനെ ഒരാഴച്ചത്തെ വിശദമായ പഠനത്തിനു ശേഷം നാണു ആശാന്‍ എന്റെ പുറത്തു തട്ടി പറഞ്ഞു,
"
നീ സുലൈമാനല്ലടാ.. ഹനുമാനാ... എല്ലാം പെട്ടന്നു പഠിച്ചെടുത്തു... "ഞാന്‍ അനുസരണയുള്ള ശിഷ്യനാഅയി, അരുമയായി, തലകുനിച്ചു നിന്നു... അഭിമാനത്തോടെ...
"
ഇനി നിനക്കു "പ്രൊഡക്ഷനിലെക്കു" കേറാം"നാണു ആശാന്‍ തുടര്‍ന്നു...
"
ഞാന്‍ കടാപ്പുറത്തു ഒരു പെട്ടികട തുറന്നിട്ടുണ്ട്, അവിടെയാ നിനക്കു പണി, ഇന്നു വൈകീട്ടു തന്നെ വിട്ടോ..."തെല്ലു നടുക്കതോടെ ആണു ഞാന്‍ ഡയലോഗ് കേട്ടത്...കടാപ്പുറം ഇവിടുന്നു കുറേദൂരത്താണു.... വീട്ടിലേകൂനും ഇടക്കിടക്കു പോയ്‌വരാന്‍ പറ്റില്ല... എന്നാലും ഇപ്പൊ പ്രധാനം ജോലി ആണു. നല്ലവണ്ണം "എക്സ്പീരിയന്‍സ്" ആയാല്‍ സ്വന്തമായി ഒരെണ്ണം വക്കാലൊ...ഞാന്‍ വീണ്ടും എന്റെ പെട്ടീം കീടക്കയും എടുത്തു യാത്രയായി...കടാപ്പുറം പെട്ടികട കണ്ടുപിടിക്കാന്‍ അധികം കഷ്ടപെടേണ്ടിവന്നില്ല... അവിടെ കാര്യങ്ങള്‍ തീരുമാനിചിരുന്നതു നാണു ആശാന്റെ വകേലെ ഒരു ബന്ധു ആണു. പേരു കുഞ്ഞന്‍ . കുഞ്ഞേട്ടന്‍ എന്നെ കണ്ടപ്പോള്‍ ഒന്നിരുത്തി നോക്കി. ഞാന്‍ നാണു ആശാന്‍ തന്ന കത്തെടുത്തു കൊടുത്തു
കത്തു തലകീഴായി പിടിച്ചു വായികുന്ന കുഞ്ഞേട്ടനെ കണ്ട്പ്പോള്‍ തന്നെ എനികു കാര്യം മനസിലായി
"
ഞാന്‍ നാണു ആശാന്‍ പറഞ്ഞിട്ടു വന്നത... ചായ അടിക്കാന്‍..."
"
എനിക്കു വായിച്ചാല്‍ മനസിലാവില്ലെ??"കുഞ്ഞേട്ടന്‍ ചൂടായി...ഞാന്‍ മിണ്ടാതെ നിന്നു. കുഞ്ഞേട്ടന്‍ തുടര്‍ന്നു...
"
ശരി... നീ തുണിഒക്കെ മാറീട്ടു വാ... ഇന്നു തന്നെ പണിതുടങ്ങാം..."ഹൊ.. ഞാന്‍ അങ്ങിനെ സ്വന്തമായി ചായ ആടിക്കാന്‍ പോകുന്നു... മനസ്സില്‍ സന്തോഷം തിരതല്ലി..പെട്ടന്നു തന്നെ എനിക്കു കിടക്കാനായി കാണിച്ചുതന്ന ചയ്പില്‍ ബാഗൊക്കെ വച്ചു, വേഷം മാറി വന്നു...മുഷിഞ്ഞ മുണ്ടും ഓട്ടയുള്ള വെള്ളയെന്നു തോനിക്കുന്ന ഒരു ബനിയനുമായിരുന്നു "ഡ്രസ് കോഡ്"എന്നെ കണ്ടപ്പോള്‍ കുഞ്ഞേട്ടന്‍ പറഞ്ഞു,
"
ഇവിടെ ചായ അടിക്കാന്‍ ഞാന്‍ ഉണ്ട്, നീ വേഗം പോയി പാത്രങ്ങള്‍ ഒക്കെ കഴുകിവക്ക് "ഞാന്‍ പിന്നെം ഞ്ഞെട്ടി....
"
ഞാന്‍ പഠിച്ചതു പൊറോട്ട അടികാനാണു, പിന്നെ നാണു ആശാന്‍ ചായ അടിക്കാനുള്ള ട്രെയിനിങ്ങ് തന്നിട്ടുണ്ട്... പാത്രം കഴുകാന്‍ എനിക്കറിയില്ല...."കുഞ്ഞേട്ടന്‍ കലിപ്പിചൊന്നു നോക്കി...

"
ഇവിടെ ഉള്ള പണി ഇതൊക്കെയാ.... പറ്റുമെങ്കില്‍ പോയി പാത്രം കഴുകിവെക്കു..."തിരിചുപോവാം എന്നു വച്ചാല്‍ കയില്‍ നയാ പൈസ ഇല്ല... കടാപ്പുറത്തു വേറെ ആരെം ആരിയുമില്ല... മടിച്ചാണെങ്കിലും ഞാന്‍ പതുക്കെ പാത്രങ്ങളൂടെ കൂമ്പാരത്തിന്റെ അടുത്തെക്കു നടന്നു.

******************************************************************************
ഇപ്പൊ വര്‍ഷം മൂന്നു നാലു കഴിഞ്ഞു.... ഇതുവരെ പൊറോട്ടമാവൊന്നു തൊടാനൊ, ചായയൊന്നു അടിക്കാനൊ ഉള്ള ഭാഗ്യം എനിക്കുണ്ടായില്ല... എന്റെ ശമ്പളമാണെങ്കില്‍ മൂനുനാലുമസത്തെ കിട്ടാനുമുണ്ട്...വീട്ടില്‍ പോകൊക്കെ ആണ്ടിലും അമാവാസിക്കുമാണു. എന്റെ കൂടെ പൊറൊട്ട അടിക്കാന്‍ പഠിച്ചിരുന്ന വേലായുധന്‍ ഇപ്പൊ ഗള്‍ഫില്‍ ഒട്ടകത്തിന്റെ പാലുകറക്കല്‍ ആണു പണി. അവന്‍ പോലും കൊല്ലത്തില്‍ ഒരിക്കല്‍ വീട്ടില്‍ വരുനുണ്ട്... എന്നിട്ടും ഞാന്‍..... ഇടക്കാണു ഞാന്‍ കുട്ടപ്പ്നെ ഒരിക്കല്‍ കണ്ടതു. ചന്തയില്‍ വച്ചു. അങ്ങേരിപ്പോ ചായകടകാരനില്‍നിന്നും ഹോട്ടല്‍ മുതലാളി ആയി വളര്‍ന്നിരിക്കുന്നു. എന്നെ കണ്ടപ്പോ എന്റെ സങ്കടങ്ങള്‍ കേട്ടപ്പൊ പറഞ്ഞു.
"
നീ അങ്ങൊട്ടു പോരു, അവിടെ, ഇഡ്ഡളിക്കു മാവാട്ടാന്‍ ഒരാളെ വേണം. പണി എന്തൊക്കെ ആയലും നൂറു രൂപ അധികം തരാം പിന്നെ അതാവുമ്പൊ നിന്റെ വീടിന്റെ അടുത്തല്ലെ.... കൂട്ടത്തില്‍ നിനക്കു പൊറോട്ട അടിയില്‍ കൂടുതല്‍ പഠിക്കുകയുമാവാം.. പൊറോട്ട എന്നു പറഞ്ഞാല്‍ പലതരത്തിലുണ്ട്...കൊത്തു പൊറോട്ട, മുട്ടപൊറോട്ട, പൊറോട്ട ബിരിയാണി, വെറും പൊറോട്ട, ചില്ലി പൊറോട്ട..." മോഹന വാഗ്ദാനത്തില്‍ ഞാന്‍ വീണു എന്നു വേണം പറയാന്‍..

"
ഞാന്‍ പോവാ... എനിക്കു മതിയയി ഇവിടെ..."ഞാന്‍ അങ്ങിനെ പറഞ്ഞപ്പോള്‍ കുഞ്ഞെട്ടന്‍ ഒന്നു ഞ്ഞെട്ടികാണും...
"
നീ എങ്ങോട്ടാ പോണെ... എന്തിനാ പോണെ??? ഇവിടെ ഇപ്പൊ നിനകെന്ത കുറവ്?"
"
ചൊദ്യൊം ഉത്തരൊം ഒന്നും വേണ്ട... ഞാന്‍ പോവാ,, എന്റെ ഭാക്കി ശമ്പളം തന്നാ മതി..."കുഞ്ഞേട്ടന്‍ എന്നെ സമ്മാധാനിപ്പിക്കാന്‍ കുറെ ശ്രമിച്ചു....
"
നീ ഇവിടെ നിക്കു, നിന്നെ ഞാന്‍ പൊറോട്ട ആടിക്കുന്ന ആളാക്കാം... കൊയ്‌ലാണ്ടീലെ നമ്മടെ ചായകടയില്‍ വിടാം...."കുഞ്ഞേട്ടാന്റെ മോഹന വാഗ്ദാനങ്ങളില്‍ പക്ഷെ ഞാന്‍ വീണില്ല... ഒടുവില്‍ കുഞ്ഞേട്ടന്‍ വജ്രായുധം എടുത്തു.
"
പോണെങ്കില്‍ പൊയ്ക്കൊ.... പക്ഷെങ്കിലു, പഴെ ശമ്പളം മൂനുമാസം കഴിഞ്ഞെ തരു... അത്രെംകാലം കൂടി ഇവിടെ നിക്കചാല്‍... അതു വേണ്ടാചാല്‍ ഇപ്പൊതന്നെ സ്തലം വിട്ടൊ...."

"
അതൊരു കുരുക്കായിരിന്നു.. ഒന്നും രണ്ടുമല്ല. ഏഴെട്ടുമാസത്തെ ശമ്പളമുണ്ടു കിട്ടാന്‍...."മടിച്ചാണെങ്കിലും ഞാന്‍ പതുക്കെ പാത്രങ്ങളൂടെ കൂമ്പാരത്തിന്റെ അടുത്തെക്കു നടന്നു.
******************************************************************************
രണ്ടുദിവസത്തെ അവധി പറഞ്ഞു ഞാന്‍ വീട്ടിലേക്കു പോന്നു... വീടിനു തൊട്ടുമുന്‍പില്‍ ഉള്ള ഓടിട്ട കെട്ടിടത്തില്‍ തൂകിയിരിക്കുന്ന ബോര്‍ഡ് ഞാന്‍ കഷ്ടപെട്ടു വായിചെടുത്തു..."കുട്ടപ്പന്‍സ് ഹോട്ടല്‍"

PS:
കഥ തികച്ചും സാങ്കല്പികം മാത്രം ആണു....


4 comments:

Sarath Menon August 8, 2010 at 1:07 PM  

Njaan 4 kollam porottayadicha kaashu ithu vare kittyilla :-( Chodichapo parayuva aadyam chayakadayil chaya kudicha patt teerkkan...

HareesH August 8, 2010 at 7:43 PM  

hmmmmm........prasanthetttooo

ജിനേഷ് August 13, 2010 at 8:55 PM  

അപ്പൊ നീ ചാടാന്‍ തീരുമാനിച്ചല്ലെ?
എന്നാണാ സുദിനം.

പിന്നാലെ ഉള്ളവര്‍

ആരാണീ കൂതറ??

My photo
പാലക്കാട്‌, കേരള, India
ഞാന്‍ കഷ്ടകാലം കൊണ്ടു സോഫ്റ്റ്‌വയറന്‍ ആവേണ്ടി വന്ന ഒരു പാവം തോന്യവാസി ആണു.

എത്തിനോകുന്നവര്‍

  ©Template by Dicas Blogger.